എജ്യൂഫോക്കസ് കോണ്‍ഫറന്‍സ് വെള്ളിയാഴ്ച

ദോഹ: ‘കാഴ്ചക്കപ്പുറം ചില കാഴ്ച്ചപ്പാടുകള്‍’ എന്ന പ്രമേയത്തില്‍ യുവജന സംഘടനയായ ഫോക്കസ് ഖത്ത ര്‍ സംഘടിപ്പിച്ച്  വരുന്ന വിദ്യാഭ്യാസ കരിയര്‍ ബോധവത്കരണ പരിപാടികളുടെ സമാപ നം കുറിച്ചുകൊണ്ടുള്ള ‘എജ്യൂ കോണ്‍ഫറന്‍സ്’ വിദ്യാഭ്യാസ സമ്മേളനം വെള്ളിയാഴ്ച നടക്കും. പരമ്പരാഗതമായ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ നിന്ന് വിഭിന്നമായ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിലേക്കും രാജ്യത്തിന്‍െറ  ഗതി നിര്‍ണ്ണയിക്കുന്ന തലത്തിലേക്കും പുതിയ തലമുറയെ വളര്‍ത്തിയെടുക്കുക എന്ന സന്ദേശമാണ് സമ്മേളനം മുന്നോട്ടു വെക്കുന്നത്. മണ്ഡല്‍ കമ്മീഷനും സച്ചാര്‍ കമ്മിറ്റിയുമൊക്കെ നിലനില്‍ക്കുമ്പോഴും ഉദ്യോഗ മേഖലയില്‍ നിര്‍ദിഷ്ട  സംവരണം പൂര്‍ത്തീകരിക്കാന്‍ പോലും ന്യൂനപക്ഷങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന വസ്തുതയാണ് ഇന്ന് നിലവിലുള്ളത് എന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഫോക്കസ് ഖത്തര്‍ ഭാരവാഹികള്‍ പറഞ്ഞു. 
ചില മേഖലകളില്‍ മാത്രം പുതിയ തലമുറയുടെ വിദ്യാഭ്യാസം കേന്ദ്രീകരിക്കപ്പെടുന്നു എന്നതും സമ്മേളനം ചര്‍ച്ച ചെയ്യും.അബൂ ഹമ റിലെ എം ഇ എസ് ഇന്‍ഡ്യന്‍ സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ 3.30 മുതല്‍ കരിയര്‍ എക്സിബി ഷന്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യ തകള്‍, വിവിധ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെ കുറിച്ചുള്ള പ്രദര്‍ശനത്തില്‍ പൊതുജനങ്ങളുടെ സംശയനിവാരണത്തിനുള്ള അവസരമുണ്ടാകും. 
വനിതാ സംഘടനയായ ഫോക്കസ് ലേഡീസും സിജി ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ചു നടത്തുന്ന സമ്മേളനത്തില്‍ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ ‘പുതിയ തലമുറയുടെ പങ്ക്’ എന്ന വിഷയത്തില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ക്രോസ് നാഷണല്‍ കമ്മ്യൂണിക്കേഷന്‍ ഇന്‍ സൗത്ത് ഏഷ്യാ ചെയര്‍മാനും ഡോ. കെ എം സീതി സംസാരിക്കും.  
സിജി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തലവനുമായ ഡോ. ഇസഡ് എ അഷ്റഫ് സംസാരിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകള്‍, സ്ഥാപനങ്ങള്‍ തെരെഞ്ഞെടു ക്കുമ്പോ ള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കുട്ടികളുടെ
അഭിരുചി മനസ്സിലാക്കേണ്ടതിന്‍െറ അനിവാര്യത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. എജ്യൂ ഫോക്കസ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി കമ്മ്യൂണിറ്റി ലീഡേര്‍സ് മീറ്റ്, വനിതാ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത ടേബിള്‍ ടോക്ക്, രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിലെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ യുവജനങ്ങളുടെ പങ്ക് എന്ന വിഷ യത്തില്‍ യൂത്ത് ടോക്ക്, സ്ക്വാഡ് വര്‍ക്കുകള്‍, ലഘുലേഖ വിതരണം എന്നിവയും സംഘടിപ്പി ച്ചി രുന്നതായും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേ ളന ത്തില്‍ ഫോക്കസ് ഖത്ത ര്‍ സി ഇ ഒ ഷമീ ര്‍ വലിയവീട്ടില്‍, അഡമിന്‍ മാനേജര്‍ അസ്കര്‍ റഹ്മാന്‍, എച്ച് ആര്‍ മാനേജര്‍ ഫാഇസ് എളയോടന്‍, ഇവന്‍റ് മാനേജര്‍ ഷഹീര്‍ മുഹമ്മദ് രായരോത്ത്, ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.