ദോഹ: ചരിത്രാതീത കാലത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസങ്ങള്‍ തെളിവുകളെയാണോ അതോ മുന്‍ധാരണകളെയാണോ അടിസ്ഥാനമാക്കുന്നത് എന്ന ചോദ്യമുണ്ട്. എന്നാല്‍ സമകാലിക രാഷ്ട്രീയ തത്വചിന്തകര്‍ തെളിയിക്കപ്പെടാത്ത വിശ്വാസങ്ങളാണ് ചരിത്രാതീത കാലത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നതെന്നാണ് ഖത്തറിലെ ജോര്‍ജ് ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ കാള്‍ വൈഡര്‍ക്വിസ്റ്റ് പറയുന്നത്. ടുലെയാന്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസര്‍ ഗ്രാന്‍ഡ് എസ് മാക്കാളുമായി സഹകരിച്ച് അദ്ദേഹം എഴുതിയ ‘പ്രീഹിസ്റ്റോറിക് മിത്സ് ഇന്‍ മോഡേണ്‍ ഫിലോസഫി’ എന്ന പുസ്തകത്തില്‍ പുരാവസ്തു ഗവേഷണം, നരവംശശാസ്ത്രം തുടങ്ങിയ പല മേഖലകളെ പ്രദിപാദിക്കുന്നു. സ്വാഭാവികമായി നിലനില്‍ക്കുന്ന വിശ്വാസങ്ങളായ പ്രകൃതിയുടെ അവസ്ഥ, വസ്തുക്കളുടെ ഉത്ഭവം തുടങ്ങിയ പല കാര്യങ്ങളും പുസ്തകം ചര്‍ച്ച ചെയ്യുന്നു. രണ്ടു ഭാഗങ്ങളുള്ള പുസ്തകത്തിന്‍്റെ ആദ്യ ഭാഗം, പൗരാണിക സമൂഹത്തെകുറിച്ചുള്ള വൈഡര്‍കവിസ്റ്റിന്‍്റെ ദീര്‍ഘകാലത്തെ അന്വേഷണ ഫലമാണ്.
ചരിത്രാതീത കാലത്തെകുറിച്ചുള്ള നമ്മുടെ അറിവുകള്‍ വളരെ പരിമിതമാണ്. നരവംശശാസ്ത്രജ്ഞര്‍ ഇതേകുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടെങ്കിലും സമകാലിക തത്വചിന്തകരും സാമൂഹ്യ ശാസ്ത്രജ്ഞരും ഇപ്പോഴും ഇതൊരു കെട്ടുകഥയായാണ് കണക്കാക്കുന്നത്. ഇക്കാര്യത്തില്‍ താന്‍ വളരെ അതൃപ്തനാണ്- വൈഡര്‍ക്വിസ്റ്റ് പറഞ്ഞു. ഈ വിഷയത്തിലുണ്ടായ താല്‍പര്യമാണ് ഇതിനെകുറിച്ച് കൂടുതല്‍ പഠിക്കുന്നതിലേക്കും ഒരു അക്കാദമിക് പേപ്പര്‍ തയ്യറാക്കുന്നതിലേക്കും നയിച്ചത്. ചെറിയ ആര്‍ട്ടിക്കിളില്‍ നിന്നും അത് രണ്ടു ഭാഗങ്ങളുള്ള ഒരു പുസ്തകമായി വളര്‍ന്നിരിക്കുകയാണ്.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ തിയ്യറിയിലും ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്ന് എക്കണോമിക്സിലും ഡോക്ടറേറ്റ് നേടിയ വൈഡര്‍ക്വിസ്റ്റ് രചിക്കുന്ന ഏഴാമത്തെ പുസ്തകമാണ് 'പ്രീഹിസ്റേറാറിക് മിത്സ് ഇന്‍ മോഡേണ്‍ ഫിലോസഫി'. പൗരാണിക കാലഘട്ടത്തെക്കുറിച്ചുള്ള മുന്‍ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ പുസ്തകത്തിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി രചയിതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.