ഖത്തര്‍ പെട്രോളിയം ഹെഡ്ക്വാര്‍ട്ടേഴ്്സ് പ്രധാനമന്ത്രി സന്ദര്‍ശിച്ചു

ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഖത്തര്‍ പെട്രോളിയം കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് സന്ദര്‍ശിച്ചു. 
ഖത്തര്‍ പെട്രോളിയം എക്സിക്യൂട്ടിവ് സംഘത്തോടൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 
ക്യൂ.പി ആസ്ഥാനത്തത്തെിയ പ്രധാനമന്ത്രിക്കും സംഘത്തിനും ഏറ്റവും പുതിയ ആഗോള ഊര്‍ജ്ജ വിപണി സാഹചര്യങ്ങള്‍ ഖത്തര്‍ പെട്രോളിയം സി.ഇ.ഒയും പ്രസിഡന്‍റുമായ സഅദ് ശെരിദാ അല്‍ കഅ്ബി വിവരിച്ചു നല്‍കി. 
ക്യൂ.പിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രധാന നേട്ടങ്ങളും ചെലവ് നിയന്ത്രണ പരിപാടികളും പുനക്രമീകരണവും പ്രസിഡന്‍റ് സഅദ് അല്‍ കഅ്ബി പ്രധാനമന്ത്രിക്ക് വിവരിച്ചു നല്‍കി. 
ആഗോള ഊര്‍ജ്ജ വിപണിയില്‍ സ്ഥാനം ശക്തമാക്കുന്നതിനും ലോകത്തിലെ ഏറ്റവും മികച്ച ദേശീയ എണ്ണ കമ്പനിയായി മാറുന്നതിനും കമ്പനി സ്വീകരിച്ചിട്ടുള്ള സുപ്രധാന നടപടിക്രമങ്ങളും തീരുമാനങ്ങളും ആസ്ഥാനത്തത്തെിയ പ്രധാനമന്ത്രിയെയും സംഘത്തെയും അറിയിക്കുകയും ചെയ്തു.
 ഖത്തര്‍ പെട്രോളിയം ഇന്‍റര്‍നാഷണലിന്‍െറയും തസ്വീഖിന്‍െറയും ഖത്തര്‍ പെട്രോളിയത്തിലേക്കുള്ള ലയനവും അല്‍ ഷഹീന്‍ ഫീല്‍ഡ് വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമായ നോര്‍ത്ത് ഓയില്‍ കമ്പനിയുടെ രൂപീകരണവും അതില്‍ പ്രധാനപ്പെട്ട ചുവടുവെപ്പുകളാണ്. 
റാസ് ഗ്യാസിന്‍െറയും ഖത്തര്‍ ഗ്യാസിന്‍െറയും ഖത്തര്‍ ഗ്യാസെന്ന ഒറ്റ കമ്പനിയിലേക്കുള്ള ഏകീകരണവും ഇതില്‍ പ്രധാനപ്പെട്ടതാണ്. 
ഖത്തര്‍ പെട്രോളിയം ആസ്ഥാനത്തത്തെിയ പ്രധാനമന്ത്രിയും സംഘവും ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളും മീറ്റിംഗ് റൂമുകളുമടക്കം  വിവിധ സൗകര്യങ്ങളും സംവിധാനങ്ങളും വീക്ഷിക്കുകയും  വിലയിരുത്തുകയും ചെയ്തു. 
ആഗോള എണ്ണ-പ്രകൃതിവാതക  വിപണിയില്‍ ഖത്തറിന്‍െറ സ്ഥാനം ഉയര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഖത്തര്‍ പെട്രോളിയത്തിനും അധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ബിന്‍ ഖലീഫ ആല്‍ഥാനി സന്ദര്‍ശനത്തിനിടെ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.