ഉരീദു മാരത്തോണ്‍ ഇന്ന്;  പങ്കെടുക്കുന്നത് 1650 പേര്‍

ദോഹ: അഞ്ചാമത്  ഉരീദു മാരത്തോണ്‍ ഇന്ന് നടക്കും. രാവിലെ 6.30ന് ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍ നിന്നുമാണ് മാരത്തോണ്‍ ആരംഭിക്കുക. 
ഈ വര്‍ഷത്തെ മാരത്തോണിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1650 പേരാണെന്നും മാരത്തോണിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കി. 
മാരത്തോണിന്‍െറ ഭാഗമായി പങ്കെടുക്കുന്ന അത്ലറ്റുകളുടെ സുരക്ഷ കണക്കിലെടുത്ത് രാവിലെ 6.30 മുതല്‍ 11.30 വരെ കോര്‍ണിഷ് റോഡ് അടച്ചിടും. 
മ്യൂസിയം പരിസരത്ത് നിന്നുമാരംഭിക്കുന്ന മാരത്തോണ്‍ കോര്‍ണീഷ് മുഴുവനും ഓടി തിരിച്ച് സ്റ്റാര്‍ട്ടിംഗ് പോയന്‍റില്‍ തന്നെ എത്തുന്ന വിധത്തിലാണ് മത്സരം. ട്രാക്കില്‍ പ്രത്യേകം സ്ഥലങ്ങളില്‍ റിഫ്രഷ്മെന്‍റ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. 
ആദ്യ മത്സരം രാവിലെ 6.30ന്  ആരംഭിക്കും. ഓരോ റേസിനും മുമ്പായി ഉരീദുവിന്‍െറ വാം അപ് സെഷനും സംഘടിപ്പിച്ചിട്ടുണ്ട്. 
ഇതൊരു സാമൂഹിക പരിപാടിയാണ്. നിങ്ങള്‍ ഇതില്‍ ഭാഗമല്ളെങ്കിലും പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി എത്തണമെന്നും മാസങ്ങളെടുത്ത് വേണം മാരത്തോണ്‍ പോലുള്ള മത്സരങ്ങള്‍ക്ക് പരിശീലനം നേടാനെന്നും മികച്ച പരിശീലനം നേടിയവര്‍ക്കേ മുന്നേറ്റം നടത്താന്‍ സാധിക്കുകയുള്ളൂവെന്നും ഉരീദു കമ്മ്യൂണിറ്റി പബ്ളിക് റിലേഷന്‍ ഡയറക്ടര്‍ ഫാതിമ സുല്‍താന്‍ അല്‍ കുവാരി പറഞ്ഞു. 
ഏറ്റവും മികച്ച റണ്ണേഴ്സിന് ക്യാഷ് അവാര്‍ഡാണ്  ലഭിക്കുക എന്നും അറിയിപ്പില്‍ പറയുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.