‘മുഹമ്മദന്‍സ് ഖത്തര്‍’ സംഘടിപ്പിക്കുന്ന ക്രിക്കറ്റ്  മഹോത്സവത്തിന് പ്രൗഡ തുടക്കം

ദോഹ: മുഹമ്മദന്‍സ് ഖത്തര്‍ സംഘടിപ്പിക്കുന്ന  ക്രിക്കറ്റ് മഹോത്സവത്തിന് ഗംഭീര തുടക്കം. ഖത്തറിലെ പ്രമുഖ എക്സ്ചേഞ്ചുകളായ സിറ്റിയും ഇസ്ലാമിക് എക്സ്ചേഞ്ചും പ്രായോജകരായ മുഹമ്മദന്‍സ് ക്രിക്കറ്റ് സീസണിലെ, കഴിഞ്ഞ വാരാന്ത്യത്തിലെ കളികള്‍ പ്രകടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു.  ആദ്യ മത്സരത്തില്‍  ഫ്രന്‍റ്സ് ഇലവന്‍  ദോഹ, ബൈല്‍സ് ഇലവനോടും, എസ്.വി.പി, ഫ്രന്‍റ്സ് ഇലവന്‍ ഖത്തറിനോടും പരാജയപ്പെട്ടു. ഉച്ചക്ക് ശേഷം നടന്ന മത്സരങ്ങളില്‍  ടീം ബൂം ബൂം, ദോഹ റൈസേഴ്സിനെ പരാജയപ്പെടുത്തി.
അവസാനം നടന്ന നാലാം മത്സരത്തില്‍ ഷറഫു നയിച്ച മുഹമ്മദന്‍സ് എ ടീം ആറ്  വിക്കറ്റിന് ഖ്യു വേള്‍ഡ് ഇലവനെ പരാജയപ്പെടുത്തി കോര്‍ട്ടര്‍  ഫൈനലില്‍ കടന്നു.
ദോഹയിലെ പ്രശസ്തമായ 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് ് ഡിസംബര്‍ 30 മുതല്‍ നാല് ആഴ്ച നീണ്ടു നില്‍ക്കും.ഓരോ വെള്ളിയാഴ്ചകളിലുമാണ് കളിയും കളവും ഒരുക്കിയിരിക്കുന്നത്.ദോഹയിലെ പ്രശസ്ത ക്രിക്കറ്റ് ടീമുകളായ ഫ്രണ്ട്സ് ഇലവന്‍  ദോഹ, റോയല്‍ സ്പാര്‍ട്ടന്‍സ്,യാസ് തൃശൂര്‍, ബ്ളാക്ക് ക്യാപ്സ്, എസ്.വി.പി. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്സ്,ബൈല്‍സ് ദോഹ, ഫ്രന്‍റ്സ് ഇലവന്‍  ഖത്തര്‍, ടീം ബൂം ബൂം, ദോഹ റൈസേഴ്സ്, ഖ്യു വേള്‍ഡ്,ത്യശ്ശൂര്‍ ജില്ലാ സൗഹൃദവേദി,എലൈറ്റ് ഇലവന്‍, മലബാര്‍ ഇലവന്‍ , കെ.എസ്.ഡി. ഇലവന്‍  എന്നിവര്‍ക്കൊപ്പം മുഹമ്മദന്‍സ് എ ടീമും മുഹമ്മദന്‍സ് ബി ടീമും അങ്കം കുറിക്കുന്നുണ്ട്.വരുന്ന വാരാന്ത്യങ്ങളില്‍ എല്ലാ ക്രിക്കറ്റ് പ്രേമികളെയും മര്‍ഖിയ മുഹമ്മന്‍സ് ഗ്രൗണ്ടിലേക്ക്  സ്വാഗതം ചെയ്യന്നതായി മുഹമ്മന്‍സ് ഖത്തര്‍ ഭാരവാഹികളായ ഷൈതാജ്,സലിം നാലകത്ത്,കെ.ജി.റഷീദ്, മൊയ്നുദ്ദീന്‍, ഹാരിസ് അബ്ബാസ് എന്നിവര്‍ അറിയിച്ചു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.