മൂന്ന് ഖത്തര്‍ ബാങ്കുകളുടെ ലയനം അടുത്തവര്‍ഷം യാഥാര്‍ത്ഥ്യമായേക്കും

ദോഹ: ഖത്തറിലെ മസ്റഫ് അല്‍റയാന്‍, ബര്‍വ്വ ബാങ്ക്, ഇന്‍റര്‍നാഷഷല്‍ ബാങ്ക് ഓഫ് ഖത്തര്‍ എന്നീ ബാങ്കുകളുടെ ലയനം അടുത്തവര്‍ഷം യാഥാര്‍ത്ഥ്യമായേക്കും. മൂന്ന് ബാങ്കുകളും തമ്മില്‍ നിരവധി പരസ്പരാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതോറിറ്റികളില്‍ നിന്നും മൂന്ന് ബാങ്കിന്‍െറയും ഓഹരി ഉടമകളില്‍ നിന്നും ഉടന്‍ തന്നെ അംഗീകാരം ലഭിക്കുമെന്നും ഖത്തറിലെ ഒരു പ്രധാന നിക്ഷേപകനായ യൂസഫ് മൂസ അബുഹെലെയ്ഖ പറഞ്ഞു.  മൂന്ന് ബാങ്കുകളും തമ്മിലുള്ള ലയനം അനിവാര്യമാണെന്നും എന്നാല്‍ എല്ലാ ഓഹരി ഉടമകളില്‍ നിന്നും ഇതിനുള്ള അംഗീകാരം ലഭിക്കുന്നതിന് സമയമെടുക്കുമെന്നും അടുത്തവര്‍ഷത്തോടെ ലയനം സാധ്യമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ലയനത്തോടെ 173 ബില്യണ്‍ റിയാല്‍ അതായത് 48 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഒരു സ്ഥാപനമാണ് ഉണ്ടാവുക. ഈ ആസ്തിയും മൂലധനവും ഉപയോഗപ്പെടുത്തി അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും രാജ്യത്തിന്‍െറ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സഹായിക്കാനും ഇതിന് സാധിക്കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.