‘മലപ്പുറം പെരുമ’ സീസണ്‍ 2 ഉദ്ഘാടനം ഇന്ന് 

ദോഹ: ഖത്തര്‍ കെ.എം.സി.സി.മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മലപ്പുറം പെരുമ’ സീസണ്‍ 2 ഉദ്ഘാടനം ഇന്ന് രാത്രി എട്ടിന് കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കും.
 കലാ-കായിക-വിജ്ഞാന മല്‍സരങ്ങളും വ്യത്യസ്തമായ വിവിധ പരിപാടികളുമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ മെയ് അഞ്ചിന്് സമാപിക്കും. ഉല്‍ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് ആറിന് ആരംഭിക്കുന്ന മെഗാ ക്വിസ്സ് മല്‍സരങ്ങള്‍ക്ക് ക്വിസ്സ് മാസ്റ്റര്‍ നൗഷാദ് അരീക്കോട് നേതൃത്വം നല്‍കും. 
 മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളില്‍ നിന്നുള്ള ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുക.എട്ട് മണിക്ക് നടക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ ‘ഇശലിന്‍െറ മലപ്പുറം പെരുമ’ എന്ന വിഷയത്തില്‍  പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ പ്രഭാഷണം നടത്തും. മലപ്പുറം പെരുമ സീസണ്‍ 2 ലോഗോ പ്രകാശനം സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ. ഷറഫ് പി. ഹമീദ് നിര്‍വഹിക്കും.
കെ.എം.സി.സി.സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.