സംഘര്‍ഷ മേഖലകളിലെ മനുഷ്യാവകാശം: അന്താരാഷ്ട്ര സമ്മേളനം തുടങ്ങി

ദോഹ: ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ ഹൈക്കമീഷനും ദേശീയ മനുഷ്യാവകാശ സമിതിയും സംയുക്തമായി  സംഘടിപ്പിക്കുന്ന സംഘര്‍ഷ മേഖലകളിലെ അന്താരാഷ്ട്ര  മനുഷ്യാവകാശ സമ്മേളനം  പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉദ്ഘാടനം ചെയ്തു.  
അറബ് മേഖലയിലെ സംഘര്‍ഷ ഭരിത പ്രദേശങ്ങളിലെ മനുഷ്യാവകാശ സാഹചര്യങ്ങള്‍ എന്ന തലക്കെട്ടിലൂന്നിയാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സമ്മേളനം നടക്കുന്നത്. അറബ് ആഭ്യന്തരമന്ത്രിമാരുടെ ജനറല്‍ സെക്രട്ടേറിയേറ്റുമായും അറബ് മെറോക്കോ യൂണിയനുമായും അറബ് പാര്‍ലമെന്‍റുമായും സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍  പ്രതിനിധികള്‍, ഐക്യരാഷ്ട്രസഭ സമാധാന ദൗത്യസംഘങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, പ്രാദേശിക-അന്തര്‍ദേശീയ സംഘടനകള്‍, ദേശീയ മനുഷ്യാവകാശ സ്ഥാപനങ്ങള്‍, ഗവേഷകര്‍, മനുഷ്യാവകാശ മേഖലയിലെ പരിചയ സമ്പന്നര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.മനുഷ്യാവകാശ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഇത്തരമൊരു സമ്മേളനത്തില്‍ അറബ്-ഇതര മേഖലകളിലെ സംഘടനകള്‍ ഒരുമിക്കുകയാണെന്നും സംഘര്‍ഷ മേഖലകളില്‍ മനുഷ്യാവകാശ സംരക്ഷണത്തിന് നല്‍കേണ്ട പ്രാധാന്യത്തെ ഉയര്‍ത്തിക്കൊണ്ട് വരികയാണ് സമ്മേളനം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മന്ത്രിമാരും മനുഷ്യാവകാശ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ്, സര്‍ക്കാറിതര, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പ്രാദേശിക, അന്താരാഷ്ട്ര നിരീക്ഷണ കമ്മിറ്റി മേധാവികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.  മനുഷ്യാവകാശ സംരക്ഷണത്തിലും അന്താരാഷ്ട്ര സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി സംഘര്‍ഷങ്ങളെ നേരിടുന്നതിലും ഖത്തറിന്‍െറ മികച്ച പങ്ക് സമ്മേളനത്തില്‍  ചര്‍ച്ചാവിഷയമായി. ദേശീയ മനുഷ്യാവകാശ കമ്മിറ്റിയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.