പുകവലിക്കെതിരെ ഹൃദയസ്പര്‍ശിയായ ഒരു മുന്നറിയിപ്പ്

ദോഹ: പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ പുതുമ നിറഞ്ഞ പ്രതിരോധം തീര്‍ത്ത് ഖത്തറിലെ കടയുടമ. തന്‍െറ കടയുടെ ചുറ്റും ഏതാനും ഒലീവ് മരങ്ങള്‍ നടുകയും, ‘താന്‍ ഒലീവു മരമാണ്, എന്‍െറ തടങ്ങള്‍ സിഗരറ്റ് ചാരം തട്ടാനുള്ള തളികയല്ല’ എന്ന അടിക്കുറിപ്പ് മരത്തിനു ചുറ്റിലും സ്ഥാപിച്ച് പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരുടെ ശീലങ്ങളെ മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണ് കടയുടമ.  ഒലീവ് ചെടിയുടെ അഭ്യര്‍ഥന, സിഗരറ്റ് പുകച്ച്  കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവരുടെ മനോഭാവത്തിന് മാറ്റം വരുത്തുമെന്നാണ് ഇദ്ദേഹത്തിന്‍െറ വിശ്വാസം. 
ചെടികളോടുള്ള ഭ്രമമാണ് കടയുമയെ കടകള്‍ക്കു സമീപം മരം നടാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, സമീപങ്ങളിലെ കെട്ടിടങ്ങള്‍ക്കകത്ത് പുകവലിക്ക് നിരോധമുള്ളതിനാല്‍ പലരും ലഭ്യമാകുന്ന  സ്ഥലങ്ങളില്‍ വന്ന് പുകവലിക്കുകയും സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറികയും ചെയ്യുന്നത് പതിവാണ്.  ഇത് അരുമയായ ചെടികളുടെ നേര്‍ക്കായതാണ് കടയുടമയെ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ച് ബോധവത്കരണം നടത്താന്‍ പ്രേരിപ്പച്ചത്. എന്നാല്‍, പലരുടെയും മനോഭാവത്തില്‍ ഒരു മാറ്റമില്ളെന്നതാണ് യാഥാര്‍ഥ്യം. ഈയിടെ മരത്തിനു സമീപത്തായി സിഗരറ്റ് കുറ്റികള്‍ നിക്ഷേപിക്കാന്‍ പാകത്തില്‍ ഒരു ‘ആഷ്ട്രേ’ തന്നെ സ്ഥാപിച്ചിരിക്കുകയാണ് കടയുടമ. 
ഖത്തര്‍ നിയമം അനുഛേദം 10: നമ്പര്‍ (20) 2022 പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചിട്ടുണ്ട്. ഇവയില്‍ പൊതുഗതാഗതം, സ്കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളും ഉള്‍പ്പെടും. കൂടാതെ സര്‍ക്കാര്‍ മന്ദിരങ്ങള്‍, സംഘടനകള്‍, പൊതു കാര്യാലയങ്ങള്‍, സ്പോര്‍ട്സ് ക്ളബുകള്‍, സൊസൈറ്റികള്‍, ലിഫ്റ്റുകള്‍, സിനിമാ തിയേറ്ററുകളും മറ്റു കലാകേന്ദ്രങ്ങളും ഉള്‍പ്പെടുന്നു. 
ആഹാര സാധനങ്ങളോ, പാനീയങ്ങളോ വില്‍ക്കപ്പെടുന്ന  തുറസ്സായ കച്ചവട സ്ഥാപനങ്ങളും ഇവയില്‍പ്പെടും. ഇതോടൊപ്പം വ്യവസായ സ്ഥാപനങ്ങളും വ്യാപാര സമുച്ചയങ്ങളും റസ്റ്റോറന്‍റുകളും വരും. പ്രത്യേകമായി നിര്‍ദേശിച്ച ഇത്തരം കേന്ദ്രങ്ങളില്‍നിന്ന് പുകവലിച്ചാല്‍ അഞ്ഞൂറു റിയാലാണ് പിഴ. 
എന്നാല്‍, ഇതിന് മറികടന്ന് പുവലിക്കാര്‍ കാര്യം സാധിക്കുന്നത് പൊതു നടപ്പാതകളിലും റോഡരികിലും പാര്‍ക്കിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും വെച്ചാണ്. ഇത്തരം സ്ഥലങ്ങളിലെ പുകവലിയും നിരോധിക്കണമെന്നാണ് ഈ കടക്കാരുടെ അഭിപ്രായം. പുകവലിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ തങ്ങളുടെ സ്വകാര്യ സ്ഥലങ്ങളില്‍നിന്ന് വലിച്ചോട്ടെ എന്നാണിവര്‍ പറയുന്നത്. 
സൂഖ് വാഖഫിലും മറ്റുമുള്ള ‘ശീശാ ’ കേന്ദ്രങ്ങള്‍ ഇവിടെയത്തെുന്ന മറ്റുള്ളവര്‍ക്കും ശല്യമാകുന്നുണ്ട്. ഇവിടെ അമ്പത് ശതമാനം ഇരിപ്പിടങ്ങള്‍ പുകവലിക്കാരല്ലാത്തവര്‍ക്കായും മാറ്റിയിടണമെന്നാണ് നിയമമങ്കിലും എല്ലാ മേശകളിലും ശിശ വലിക്കുന്നവരെ കാണാമെന്ന് കടയിലെ ജോലിക്കാരെ ഉദ്ധരിച്ച് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. 
ഖത്തറിലെ ജനസംഖ്യയില്‍ 37 ശതമാനമാവും പുകവലിക്കാരാണ്. പുകവലി ശീലം മാറ്റിയെടുക്കുന്നതിനായി 1999മുതല്‍  എച്ച്.എം.സി പ്രത്യേക ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 
വര്‍ഷംന്തോറും 700 പേരെങ്കിലും ഇവിടെ ചികിത്സ തേടിയത്തെുകയും നാല്‍പ്പതു ശതമാനത്തിനെങ്കിലും ശീലം മാറ്റിയെടുക്കാന്‍ സാധ്യക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.