ദോഹ: സാമ്പ്രദായിക ബാങ്കിങ് രീതികളില്‍നിന്ന് മാറി സ്വതന്ത്ര്യ ധനകാര്യ സ്ഥാപനങ്ങളായതോടെ ഖത്തറിലെ ഇസ്ലാമിക് ബാങ്കിങ് മേഖല വികാസം പ്രാപിച്ചതായി റിപ്പോര്‍ട്ട്.
പ്രമുഖ ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിയുടെ പഠനത്തിലാണ് വിശ്വസ്തരായ ഉപഭോക്താക്കളുടെ പിന്‍ബലത്തോടെയുള്ള സ്വതന്ത്ര്യ വ്യവഹാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇസ്ലാമിക് ബാങ്കുകള്‍ക്ക് സാധ്യമായിട്ടുണ്ടെന്ന് വ്യക്തമായത്. 2011-ലാണ് ഖത്തറില്‍ പരമ്പരാഗത ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വേര്‍പ്പെട്ട് ഇസ്ലാമിക് ബാങ്കിങ് മേഖല സ്വതന്ത്ര ബാങ്കുകളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിലെ ഇസ്ലാമിക് ബാങ്കിങ് സ്ഥാപനങ്ങള്‍, ചെറുകിട മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതില്‍ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കുകളുടെ മൂലധനം സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്ന ബേസല്‍-III മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ധനകാര്യ ഇടപാടുകള്‍ സാധ്യമാക്കാനുള്ള ആസ്തി -ലിക്വിഡിറ്റി കവറേജ് റേഷ്യോ (എല്‍.സി.ആര്‍) ഏഷ്യയിലെയും മറ്റു ഗള്‍ഫ് നാടുകളിലും പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ബാങ്കുകള്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
ഖത്തറിലെ മൊത്തമായുള്ള ബാങ്കിങ് സംവിധാനങ്ങളില്‍ ഇസ്ലാമിക് ബാങ്കുകളുടെ ആസ്തി 29 ശതമാനമാണ്. ഇത് മലേഷ്യയില്‍ 23 ശതമാനവും ഇന്തോനേഷ്യയില്‍ അഞ്ച് ശതമാനവുമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഖത്തറില്‍ സാമ്പ്രദായിക ബാങ്കിങ് മേഖല ചെറുകിട മേഖലയിലെ വിപണിയില്‍ മുന്നേറുമ്പോള്‍ ഇസ്ലാമിക് ബാങ്കിങ് മേഖലക്ക് ഇതിന് സാധ്യമായിട്ടില്ളെന്നാണ് കണക്കുകൂട്ടല്‍. മറ്റു ഖത്തരി ബാങ്കുകള്‍ക്ക് ചെറുകിട മേഖലയില്‍ ഉയര്‍ന്ന നിക്ഷേപങ്ങളാണുള്ളത്.
ഖത്തറിന്‍െറ പൊതു ധനകാര്യ ആസ്തികളുടെ പിന്തുണയോടെയും ബോണ്ടുകളുടെയും സുഖൂഖ്-പദ്ധതികളുടെയും സഹായത്തോടെയുമാണ് ഇസ്ലാമിക് ബാങ്കിങ് മേഖല സാമ്പ്രദായിക ബാങ്കിങ് മേഖലയോടൊപ്പം നീങ്ങുന്നത്. ഉയര്‍ന്നതും മേന്മയേറിയ രീതിയിലുള്ള ആസ്തികള്‍ (എച്ച്.ക്യു.എല്‍.എ) കരസ്ഥമാക്കാനായി പ്രാദേശിക സുഖൂഖ് വിപണികള്‍ സജീവമാക്കുകയും ചെറുകിട മേഖലയിലേക്ക് കടന്നുചെലുകയും വേണമെന്നാണ് മൂഡിയുടെ അഭിപ്രായം.
ജി.സി.സി രാജ്യങ്ങളില്‍ ചെറുകിട ഇസ്ലാമിക് ബാങ്കിങ് ഉപഭോക്താക്കള്‍ ‘ശരീഅ’ നിയമങ്ങളില്‍ കൂടുതല്‍ ജാഗ്രതയുള്ളവരായതിനാല്‍, അമിത ലാഭം പ്രതീക്ഷിക്കാതെയുള്ള നിക്ഷേപങ്ങള്‍ ഇസ്ലാമിക് ബാങ്കുകളുടെ ആസ്തികള്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുന്നു.
കോലാലംമ്പൂരില്‍ ഈ മാസം 20ന് നടക്കുന്ന മൂഡിയുടെ കോണ്‍ഫറന്‍സ് ഓണ്‍ ഇസ്ലാമിക് ഫിനാന്‍സ്’ സമ്മേളനത്തോടനുബന്ധിച്ച് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.