തിരക്ക്: കാര്യക്ഷമമായ ഡ്രൈവിങില്‍ ശ്രദ്ധിക്കണം

ദോഹ: ഇന്ന് സ്കൂളുകള്‍  തുറക്കുന്നതോടെ എല്ലാ വാഹനസഞ്ചാരികളും  കാര്യക്ഷമമായ ഡ്രൈവിങില്‍ ശ്രദ്ധ നല്‍കണമെന്ന് ഗതാഗത വിദഗ്ധര്‍.
   വിദ്യാര്‍ഥികളില്‍ ബഹുഭൂരിഭാഗവും സ്കൂള്‍ ബസിലാണ് യാത്ര ചെയ്യുന്നത്. ചിലര്‍ സ്വകാര്യ കാറുകളിലും മറ്റ് ചിലര്‍ ടാക്സികളേയും ആശ്രയിച്ചാണ് സ്കൂളിലത്തെുന്നത്. ഇതോടെ സ്കൂള്‍ സമയങ്ങളില്‍ വിവധ ഭാഗങ്ങളില്‍ ഗതാഗത തിരക്ക് ഉണ്ടാകാന്‍ ഇടയുണ്ട്. എന്നാല്‍ സുരക്ഷിതവും കാര്യക്ഷമവുമായ ബസ് സര്‍വീസ് നടത്തുന്നതിനായി പുതിയ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ബസിലെ സൗകര്യങ്ങള്‍ പരിശോധിക്കുകയും വേണമെന്ന് മന്ത്രാലയം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇന്‍ഡിപെന്‍ഡന്‍്റ് സ്കൂളുകള്‍ക്കായി 2,036 അത്യാധുനിക സജ്ജീകരണങ്ങളുള്ള ബസുകളാണ് വിദ്യാഭ്യാസ മന്ത്രാലയം ഇത്തവണ നല്‍കിയിരിക്കുന്നത്.    രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ റോഡ് നിര്‍മാണങ്ങളും മറ്റും നടക്കുന്നതിനാല്‍ ഗതാഗത തിരക്കിന് കാരണമാകും. അതിനനുസരിച്ചാകണം പൊതുജനങ്ങള്‍ തയ്യറാകേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.