ദോഹ: വെസ്റ്റേന്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫി പത്താമത് ഖിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍്റിലെ ഇന്നലെ നടന്ന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ‘മംവാഖ് മലപ്പുറം’ ‘യുനൈറ്റഡ് എറണാകുള’ത്തെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു.
ആക്രമണ പ്രത്യാക്രമണങ്ങളെക്കൊണ്ട് സമ്പന്നമായിരുന്നു കളിയുടെ ആദ്യപകുതി. ഗോളെന്നുറപ്പിച്ച രണ്ട് തുറന്ന അവസരങ്ങള്‍ ‘മംവാഖ്’ നഷ്ടപ്പെടുത്തിയപ്പോള്‍ ഗോള്‍പ്രതീക്ഷ നല്‍കിയ ഒന്നിലേറെ അവസരങ്ങള്‍ ‘എറണാകുള’വും കളഞ്ഞുകുളിച്ചു. 22-ാം മിനുട്ടില്‍ ‘മംവാഖി’ന് പെനാല്‍റ്റി ബോക്്സിനടുത്തുനിന്നു ലഭിച്ച ഫ്രീ കിക്ക് റിയാസ് എടുത്തത് ‘എറണാകുള’ത്തിന്‍്റെ വന്‍മതിലില്‍ തട്ടിത്തെറിച്ചു.
ചെറു പാസുകള്‍ ക്കോണ്ട് ‘എറണാകുള’ത്തിന്‍്റെ ഗോള്‍മുഖത്തേക്ക് നിരവധി തവണ ആക്രമണമഴിച്ചുവിട്ട ‘മംവാഖി’ന് കളിയുടെ 25-ാം മിനുട്ടിലാണ് ലക്ഷ്യം കാണാനായത്.
‘മംവാഖി’ന്‍്റെ പത്താം നമ്പര്‍ താരം ശരീഫിന്‍്റെ റീബൗണ്ട് ഷൂട്ടിംഗിലൂടെയാണ് വല കുലുങ്ങിയത്. കളിയുടെ രണ്ടാം പകുതിയില്‍ ആത്മവിശ്വാസം വീണ്ടെടുത്ത്് ഗോള്‍ മടക്കാന്‍ ‘എറണാകുള’വും ഗോള്‍ എണ്ണം വര്‍ധിപ്പിക്കാന്‍ ‘മംവാഖു’ം പൊരുതിക്കളിച്ചു. ഇരു ടീമിന്‍്റേയും ആരാധകര്‍ ആര്‍ത്തുവിളിച്ച നിമിഷങ്ങള്‍ നിരവധിയുണ്ടായിരുന്നു. തോല്‍വിസമ്മതിക്കാന്‍ കൂട്ടാക്കാതെ യുനൈറ്റഡ് താരങ്ങള്‍ ആവനാഴിയിലെ അവസാന അസ്ത്രങ്ങളുമെടുത്ത് പൊരുതിക്കളിച്ചു. ‘മംവാഖി’ന്‍്റെ പ്രതിരോധനിരയില്‍ തട്ടി എറണാകുളത്തിന്‍്റെ ശ്രമം വിഫലമാവുകയായിരുന്നു. ഉദ്വോഗജനകമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച കളിയുടെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ‘മംവാഖി’ന് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം.
ഇന്നത്തെ മത്സരത്തില്‍ ‘സ്കിയ’ തിരുവനന്തപുരം- ‘ദിവാ കാസര്‍കോട’ും, കെ.പി.എ.ക്യു. കോഴിക്കോട് -തൃശൂര്‍ ജില്ലാ സൗഹൃദവേദിയും കെ.എം.സി.സി. പാലക്കാട് -കെ.എം.സി.സി. വയനാടും തമ്മിലും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.