ദോഹ: ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വെയ്സ് വഴി ദോഹയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കുന്നതിനായി സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്ന പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യു.ടി.എ) അറിയിച്ചു. ട്രാന്‍സിറ്റ് വിസ ആവശ്യമായ ഏതു രാജ്യക്കാര്‍ക്കും വിസ ലഭ്യമായിരിക്കുമെന്നും ഇതിനായി പ്രത്യേകം അപേക്ഷ ആവശ്യമില്ളെന്നും ക്യു.ടി.എ പറഞ്ഞു.
നിലവില്‍ ഖത്തര്‍ വഴി യാത്ര ചെയ്യുന്നവര്‍ രാജ്യത്ത് പ്രവേശിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ ‘ട്രാന്‍സിറ്റ് വിസ’ അനുവദിക്കുന്നത് ആരംഭിച്ചിട്ടുണ്ടോയെന്നത് യാത്രക്കുമുമ്പായി അടുത്തുള്ള ഖത്തര്‍ എയവെയ്സ് ഓഫീസ് മുഖേന ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ക്യു.ടി.എ ഗള്‍ഫ് ടൈംസ് ത്രത്തോട് പറഞ്ഞു.
ട്രാന്‍സിറ്റ് വിസ പ്രാബല്യത്തില്‍വരാത്ത സാഹചര്യങ്ങളില്‍ ഖത്തര്‍ വഴി പോകുന്ന യാത്രക്കാര്‍ക്ക് രാജ്യം സന്ദര്‍ശിക്കണമെങ്കില്‍ ടൂറിസ്റ്റ് വിസ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്, ഇതിനായി നേരത്തെ ഖത്തര്‍ എയര്‍വെയ്സ് മുഖേന അപേക്ഷിക്കണമെന്നു മാത്രം. 38 രാജ്യങ്ങള്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇവര്‍ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി നൂറു റിയാല്‍ അടച്ചാല്‍ വിസ ലഭ്യമാകും.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ഏതാണ്ട് മുപ്പത് ദശലക്ഷത്തോളം യാത്രക്കാരില്‍ ബഹുഭൂരിപക്ഷത്തിനും ഖത്തര്‍ വിനോദ സഞ്ചാരമേഖല സന്ദര്‍ശിക്കാന്‍ അവസരം ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂടുതല്‍ വിനോദ സഞ്ചാരികളെ ഖത്തറിലേക്ക് ആകര്‍ഷിക്കാനും പുതിയ സംവിധാനത്തിന് കഴിയുമെന്നും കരുതുന്നു.
സമുദ്രമാര്‍ഗം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളും ക്യു.ടി.എ നടപ്പാക്കിയിട്ടുണ്ട്. ഈയിടെ ‘ദ വേള്‍ഡ്’ എന്ന ക്രൂയിസ് കപ്പല്‍ ദോഹ പോര്‍ട്ടില്‍ നങ്കൂരമിട്ടിരുന്നു. ഈ സീസണില്‍ 32-ഓളം കപ്പലുകളാണ് സഞ്ചാരികളുമായി ദോഹ സന്ദര്‍ശിക്കാനൊരുങ്ങുന്നത്.
ഈ മാസം 31ന് ‘അസമാരാ’ എന്ന ക്രൂയിസ് ഷിപ്പും ദോഹ പോര്‍ട്ടില്‍ അടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മസ്കത്തില്‍നിന്നും ബഹ്റൈനിലേക്ക് തിരിച്ച അസ്മാര തിങ്കളാഴ്ചയോടെ ദോഹയിലത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.