ലിംഗ സമത്വം: അറബ് രാജ്യങ്ങളില്‍ ഖത്തര്‍ ഏറ്റവും മുന്നില്‍

ദോഹ: ലിംഗ സമത്വം നിലനില്‍ക്കുന്ന അറബ് രാജ്യങ്ങളില്‍ ഖത്തര്‍ ഏറ്റവും മുന്നിലെന്ന് റിപ്പോര്‍ട്ട്. സ്ത്രീ-പുരുഷ അന്തരം അവസാനിപ്പിക്കുന്നതില്‍ ഖത്തര്‍ ഏറെ മുന്നിലാണെന്നും ലോക സാമ്പത്തിക ഫോറത്തിന്‍െറ ‘ഗ്ളോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് 2016’ വ്യക്തമാക്കുന്നു. 
സ്ത്രീ-പുരുഷ വിവേചനം കുറക്കുന്നതിനുള്ള വിവിധ പരിപാടികള്‍ നടപ്പാക്കിയതില്‍ അറബ് രാജ്യങ്ങളില്‍ ഒന്നാംസ്ഥാനവും ആഗോളരംഗത്ത്  119 സ്ഥാനവുമാണ് ഖത്തറിനുള്ളത്. 
വിദ്യാഭ്യാസ ഉന്നമനം, ആരോഗ്യ അതിജീവനം, സാമ്പത്തിക അവസരങ്ങള്‍, രാഷ്ട്രീയ പദവികളിലെ സമത്വം എന്നീ മേഖലകളില്‍ ആണ്‍-പെണ്‍ വിവേചനം കുറവുള്ള രാഷ്ട്രങ്ങളാണ് പട്ടികയില്‍ മുന്നിലുള്ളത്. 
അറബ് രാജ്യങ്ങളില്‍ ഖത്തറിന്‍െറ തൊട്ടു താഴെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ രാജ്യങ്ങള്‍ അള്‍ജീരിയ (120), യു.എ.ഇ (124), ടുണീഷ്യ (126), കുവൈത്ത് (128), മൗറിത്താനിയ (129), ബഹ്റൈന്‍ (131), ഈജിപ്ത് (132), ഒമാന്‍ (133), ജോര്‍ദാന്‍ (134) എന്നിവയാണ്.
സ്ത്രീ-പുരുഷ വിവേചനം അവസാനിപ്പിക്കുന്ന നടപടികള്‍ ആഗോളമേഖലയില്‍ പൊതുവെ മന്ദഗതിയിലാണെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. 
പശ്ചിമേഷ്യന്‍ മേഖലയിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും (മിന), സ്ത്രീ-പുരുഷ വിവേചനമുള്ള  അറുപതു ശതമാനം മേഖലയിലും അവ അവസാനിപ്പിക്കാന്‍ സാധ്യമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.  എന്നാല്‍, യൂറോപ്, കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍, പസഫിക് സമൂഹം എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പശ്ചിമേഷ്യന്‍ മേഖലയില്‍ ലിംഗ വിവേചനത്തിന്‍െറ വ്യാപ്തി വലുതാണെന്നും യൂറോപ്പില്‍ 75 ശതമാനവും കിഴക്കന്‍ ഏഷ്യന്‍-പസഫിക് മേഖലകളില്‍  68 ശതമാനവും ലിംഗ വിവേചനത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ അവസാനിപ്പിക്കാനായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തി. 
സാമ്പത്തിക അഭിവൃദ്ധിക്ക് മുതതല്‍കൂട്ടാകുന്ന ലിംഗ സമത്വം നിലനിര്‍ത്തുന്ന പരിപാടികള്‍  അറബ് രാജ്യങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നില്ളെന്നും റിപ്പോര്‍ട്ടിലുണ്ട്. ലിംഗ സമത്വം നടപ്പാക്കാനുള്ള പുരോഗമന പരിപാടികളില്‍ ആഗോള ശരാശരി 68 ശതമാനം ആയിരിക്കെ പശ്ചിമേഷ്യയില്‍ ഇത്  60 ശതമാനം മാത്രമാണ്. ശമ്പളനിരക്കിലെയും ജോലി സമയങ്ങളിലെയും വിവേചനം, ഉയര്‍ന്ന തസ്തികകള്‍ തുല്യമായി വീതിക്കുന്നതിലെ വിവേചനം, രാജ്യഭരണവുമായി ബന്ധപ്പെട്ട പദവികള്‍ വീതം വെക്കുന്നതിലെ വിവേചനം തുടങ്ങിയ മേഖലകളിലാണ് സ്ത്രീ-പുരുഷ അന്തരം കൂടുതലായി കണ്ടുവരുന്നതെന്നാണ് കണക്കാക്കുന്നത്. 
റിപ്പോര്‍ട്ട് പ്രകാരം ലിംഗ സമത്വം ഏറ്റവും നന്നായി അനുഭവിക്കുന്ന രാഷ്ട്രങ്ങള്‍ യഥാക്രമം ഐസ്ലാന്‍റ്, ഫിന്‍ലാന്‍റ്, നോര്‍വെ, സ്വീഡന്‍ എന്നിവയാണ്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.