ഹമദ് കോര്‍പ്പറേഷന്‍ ആയിരക്കണക്കിന് നിയമന ഒഴിവുകള്‍

ദോഹ: ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വിവിധ തസ്തികകളിലേക്കായി ആയിരക്കണക്കിന് ജീവനക്കാരെ പുതുതായി നിയമിക്കുന്നു. കോര്‍പ്പറേഷന്‍ തുടങ്ങാനിരിക്കുന്ന പുതിയ പദ്ധതികളിലേക്കാണ് പ്രധാനമായും ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നത്. 2690 ജീവനക്കാരെ നിയമിക്കാനുള്ള വിജ്ഞാപനമാണ് കോര്‍പ്പറേഷന്‍ പുറത്ത് വിട്ടിട്ടുള്ളത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും സാമൂഹിക-ക്ഷേമ- തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചായിരിക്കും ജീവനക്കാരുടെ നിയമനം പൂര്‍ത്തീകരിക്കുക. ഈ വര്‍ഷാവസാനത്തോടെ മുഴുവന്‍ തസ്തികകളിലേക്കും ആളുകളെ നിയമിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍, നെഴ്സുമാര്‍, ടെക്നിക്കല്‍ സ്റ്റാഫ് എന്നീ തസ്തികകളില്‍ സ്വദേശികളെ പോലെ തന്നെ വിദേശികളെയും പരിഗണിക്കും. എന്നാല്‍ ഓഫീസ് അഡ്മിനിസ്ട്രേഷന്‍ വകുപ്പിലേക്ക് സാമൂഹിക ക്ഷേമ തൊഴില്‍ വകുപ്പ് മുഖേനെ ഖത്തരികളെ മാത്രമേ പരിഗണിക്കുകയുള്ളളൂ. ഈ മേഖലയില്‍ വിദേശികളെ നിയമിക്കേണ്ടതില്ല എന്നാണ് തീരുമാനം.

അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി
തോഴില്‍ അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ https://www.hamad.qa/EN/JoinUs/HR/ApplyOnline/Pages/default.aspx എന്ന അഡ്രസിലേക്ക് ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കണ്ടത്. സ്വദേശികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് തൊഴില്‍ മന്ത്രാലയത്തിലാണ്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍്റെ വികസനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി നിരവധി പുതിയ ഹോസ്പിറ്റലുകളാണ് നിലവില്‍ വരുന്നത്. ഇതിലേക്ക് ആവശ്യമുള്ള ജീവനക്കാരെ കൂടിയാണ് നിയമിക്കുന്നത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.