?????????????? ??????????????????????? ??????????????

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ അന്യവല്‍ക്കരിക്കാന്‍  ശ്രമം നടക്കുന്നു -സച്ചിദാനന്ദന്‍

ദോഹ: ഇന്ത്യയില്‍ ചില പ്രത്യേക ന്യൂനപക്ഷങ്ങളെ അന്യവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നതായി  പ്രമുഖ എഴുത്തുകാരന്‍ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ഖത്തറില്‍ പ്രവാസി മലയാളികള്‍ക്കുവേണ്ടിയുള്ള ‘തനത്’ സാംസ്കാരിക വേദിയുടെ ഉദ്ഘാടനത്തിന്‍െറ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ദേശീയതയുടെ അര്‍ഥം ചുരുങ്ങിപോയിരിക്കുന്നു. എല്ലാവര്‍ക്കും രാജ്യസ്നേഹമുണ്ട്. എന്നാല്‍ അത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്ന് വരുന്നത്. 
ഇന്ത്യയില്‍ ഒരു മതവും സംസ്കാരവും  മതിയെന്ന തരത്തിലുള്ള വിചിത്രവും വിഭിന്നവുമായ കുത്സിത ശ്രമങ്ങള്‍ നടന്നുവരികയാണ്. അനേകം സംസ്കാരങ്ങളും ജാതി,മത വിശ്വാസങ്ങളും ആയി സൗഹാര്‍ദത്തോടെ കഴിയുന്ന ഒരു രാജ്യത്ത് ഇത്തരത്തിലുള്ള ഏകതാവാദം കൊണ്ട് വരുന്നതിന് മുന്നില്‍ ഗൂഡ ലക്ഷ്യങ്ങളുണ്ട്. ജനാധിപത്യം എന്നാല്‍ അനേകം ആശയ ഗതികള്‍ തമ്മിലുള്ള ആരോഗ്യപരമായ സംവാദങ്ങളും സൗഹൃദവും ഒക്കെയാണ്്. 
എല്ലാവരും ഒന്നില്‍ വിശ്വാസിക്കണമെന്നും  ഒരു സംസ്കാരത്തിന്‍െറ കീഴില്‍ അണിനിരക്കണമെന്നും ഭക്ഷണം പോലും അത്തരത്തിലാക്കണമെന്ന് ഒക്കെ പറയുന്ന ആ കാലത്തെ എല്ലാവരും ഭയക്കണം. 
കാരണം ജര്‍മ്മനിയില്‍ ഹിറ്റ്ലറും റഷ്യയില്‍ സ്ററാലിനും സ്പെയിനില്‍ ഫ്രാങ്കോയും ഒക്കെ അത്തരം ഏകാധിപത്യം അടിച്ചേല്‍പ്പിച്ചവരാണന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി. വൈവിദ്ധ്യത്തിന്‍െറ സംസ്കാരം എന്നത് ജനാധിപത്യത്തിന്‍െറ സത്തയാണ്. അനേക മതങ്ങള്‍ക്ക് പരസ്പര വിശ്വാസത്തോടെ നിലനില്‍ക്കാന്‍ കഴിയണം. 
ഇത്തരത്തിലുള്ള അനീതികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദമാക്കാന്‍ ശ്രമം നടക്കുന്നു. വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ രംഗത്ത് വരുന്ന എഴുത്തുകാരെ കൊല്ലുന്നു. മാത്രമല്ല രാജ്യത്തിന്‍െറ ജനതയുടെ ഇടയില്‍ ഏകതാ സംസ്കാരത്തിന്‍െറ പ്രചരണ യന്ത്രം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതായും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. പത്രങ്ങളെയും ചാനലുകളെയും കേന്ദ്രഭരണത്തോട് കൂറ് പുലര്‍ത്തുന്നവര്‍ വിലക്ക് എടുത്തിരിക്കുന്നു. 
ഇങ്ങനെയൊരു സാഹചര്യത്തില്‍ സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിച്ച് ഫെയിസ് ബുക്കില്‍ പോസ്റ്റിട്ടാല്‍ പോലും ശകാരങ്ങളേറ്റ് വാങ്ങുന്ന അവസ്ഥയുമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇവക്കെല്ലാം എതിരായി സംസാരിച്ച് തുടങ്ങുന്ന ജനങ്ങളുടെ സ്വരം ഉയരുന്നുവെന്നത് നല്ല ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ കൊച്ചങ്ങാടി, തനിമ സാംസ്കാരിക വേദി പ്രസിഡന്‍റ് എ.എം നജീബ്,ജസീം ചേരാപുരം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.