???????? ?????

ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതായി ഇറാന്‍ 

ദോഹ: ചെറുകിട,ഇടത്തരം-വന്‍കിട പദ്ധതികള്‍ക്കായി ഇന്ത്യയില്‍നിന്നുള്ള നിക്ഷേപകരെയും വ്യത്യസ്ത മേഖലകളിലേക്ക് സാങ്കേതിക വിദഗ്ദ്ധരെയും സ്വാഗതം ചെയ്യുന്നതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. 
ഖത്തറിലെ ഇറാന്‍ എംബസി ഇക്കണോമിക് കോണ്‍സുലര്‍ മുഹമ്മദ് ബാഖരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  വന്‍ രാഷ്ട്രങ്ങളില്‍നിന്നടക്കം ഇറാനിലെ സാധ്യതകള്‍ തേടി കഴിഞ്ഞ ഒരുവര്‍ഷമായി നൂറുകണക്കിന് കമ്പനികളാണ് ഇറാനില്‍ എത്തുന്നതെന്ന് അറിയിച്ചു. 
32 സംസ്ഥാനങ്ങളിലായി റോഡ്-റെയില്‍-തുറമുഖ നിര്‍മാണ മേഖലയില്‍ കമ്പനികള്‍ക്ക് അവസരങ്ങള്‍ തുറന്നുകിടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനവേളയില്‍ തല്‍സംബന്ധമായ ചര്‍ച്ചകള്‍ നടന്നിരുന്നു. 
ആശുപത്രികളും നിരവധി ഹോട്ടലുകളും തന്‍െറ രാജ്യത്ത് ആവശ്യമുണ്ട്. സ്വദേശി കമ്പനികളോട് കൂട്ടുചേര്‍ന്നും പൂര്‍ണ  ഉടമസ്ഥയതയിലും വിദേശ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാം. ഏഴ് ഫ്രീസോണുകളില്‍ 10 മുതല്‍ 15 വര്‍ഷം വരെ പൂര്‍ണ നികുതി ഇളവ് ലഭിക്കും. 
സൗരോര്‍ജ മേഖലയില്‍ അത്യാധുനിക സാങ്കേതിക വിദഗ്ദ്ധരെ തേടുകയാണ് ഇറാന്‍. ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും ഇറാന്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ആരായാനുള്ള സന്ദര്‍ഭം ലഭ്യമാക്കുമെന്നും കോണ്‍സുലാര്‍ പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.