ദോഹ: ലോകത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ കൈകൊണ്ടുവരുന്നതെന്നും, രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാനുള്ള ചര്‍ച്ചകളുമായി മുന്നോട്ടുപോകുമെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രി.
തായ്ലന്‍റില്‍ നടന്ന രണ്ടാം ഏഷ്യ കോ-ഓപ്പറേഷന്‍ ഡയലോഗ് (എ.സി.ഡി) ഉച്ചക്കോടിയെ അഭിസംബോധന ചെയ്യവെയാണ് ഖത്തര്‍ ഉപപ്രധാനമന്ത്രിയും, ക്യാബിനറ്റ്കാര്യ സഹമന്ത്രിയുമായ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്മൂദ് ഇക്കാര്യം പറഞ്ഞത്.
ഏഷ്യന്‍ വന്‍കരയിലെ രാഷ്ട്രങ്ങളുമായി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഉച്ചകോടിയിലെ പ്രാധിനിധ്യംകൊണ്ട് ഖത്തര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2006ല്‍ എ.സി.ഡി ഉച്ചകോടിക്ക് ഖത്തര്‍ വേദിയായിരുന്നു. ഇത് അംഗരാഷ്ട്രങ്ങളുമായി സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനും വന്‍കരയുടെ വികസനത്തിന് ഗുണകരമായതായും അല്‍ മഹ്മൂദ് പറഞ്ഞു.
ദേശീയോദ്ഗ്രഥനം സാധ്യമാക്കി ഊര്‍ജ്ജം, ഭക്ഷ്യ സുരക്ഷ, ഗതാഗതം, വാര്‍ത്താവിനിമയം, അടിസ്ഥാന വികസന നിര്‍മാണം എന്നിവയുടെ വികാസത്തിനായി കൂടുതല്‍ മെച്ചപ്പെട്ട സഹകരണം സാധ്യമാക്കാനും ഉപപ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
പ്രാദേശിക മേഖലയിലെയും ആഗോളരംഗത്തെയും വെല്ലുവിളികളെയും സാമ്പത്തിക പ്രതിസന്ധികളെയും ഭക്ഷ്യ-ജല സുരക്ഷ, ഊര്‍ജ്ജ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും നേരിടാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്ന 34 രാഷ്ട്രങ്ങളം യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയില്‍ നവാഗതരായ തുര്‍ക്കിയുടെയും നേപ്പാളിന്‍െറയും പ്രതിനിധികളെ അദ്ദേഹം സ്വാഗതം ചെയ്തു. ലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നായ ഏഷ്യ ആഗോള വികസനരംഗത്തെ പ്രധാന കേന്ദ്രമാണെന്നും, തങ്ങളുടെ സാംസ്കാരികവും ചരിത്രപരവുമായ ഏകത്വം പരസ്പരമുള്ള സഹകരണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മധ്യ പൗരസ്ത്യ ദേശങ്ങളിലെ സ്ഫോടനാത്മക സാഹചര്യങ്ങളെ വിമര്‍ശിച്ച അദ്ദേഹം ഏഷ്യന്‍ രാജ്യങ്ങളിലെ സമുദ്രസംബന്ധമായ തര്‍ക്കങ്ങളും, തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും വന്‍കരയുടെ സാമൂഹിക നിര്‍മിതിക്ക് തടസ്സമാകുന്നതായി അദ്ദേഹം പറഞ്ഞു. പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ അഭാവം ഖത്തര്‍ നേരത്തെ ചൂണ്ടിക്കാട്ടിയതായും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തിടത്തോളം അവ കൂടുതല്‍ രൂക്ഷമാകുമെന്നും മുന്നറിയിപ്പ് നല്‍കി. തീവ്രവാദത്തിനും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ രാഷ്ട്ര നേതാക്കളുടെ ഭാഗത്തുനിന്നും ദീര്‍ഘകാല പദ്ധതികളും, ക്രിയാത്മകമായ ഇടപെടലുകള്‍ ആവശ്യമാണെന്നും സമാധാനം സ്ഥാപിക്കുന്നതിനായി ഖത്തറിന്‍െറ ഇടപെടലുകള്‍ തുടരുമെന്നും അല്‍ മഹ്മൂദ് പറഞ്ഞു.
ഉച്ചകോടിക്കത്തെിയ വിയറ്റ് നാം ഉപപ്രധാനമന്ത്രിയുമായും, തെക്കന്‍ കൊറിയന്‍ ഉപ പ്രധാനമന്ത്രിയുമായും, ഭൂട്ടാന്‍ പ്രധാനമന്ത്രിയുമായും അദ്ദേഹം നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.