ദോഹ: ഖത്തറില്‍ പുതുതായി രൂപം കൊണ്ട മലയാളി സാംസ്കാരിക കൂട്ടായ്മ തനത് സാംസ്കാരിക വേദിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 21ന് ഓള്‍ഡ് ഐഡിയല്‍ സ്കൂള്‍ ഹാളില്‍ നടക്കും. വൈകീട്ട് ആറിന് മണിക്ക് നടക്കുന്ന ചടങ്ങില്‍ കവിതയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സച്ചിദാനന്ദന്‍, പത്ര പ്രവര്‍ത്തന രംഗത്ത് അരനൂറ്റാണ്ടിലേറെയായി നിറഞ്ഞു നില്‍ക്കുന്ന ജമാല്‍ കൊച്ചങ്ങാടി എന്നിവരെ ആദരിക്കും.
ദോഹയിലെ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകനായ അബ്ദുല്‍ അസീസ് വടക്കേക്കാട് സംവിധാനം ചെയ്ത തീന്‍മേശയിലെ ദുരന്തം എന്ന നാടകവും ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങറേുന്നതാണ്.
തനത് സാംസ്കാരിക വേദി ലോഗോ പ്രകാശനം, മറ്റു കലാപരിപാടികള്‍ എന്നിവയും നടക്കും. ഖത്തറിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.