ദോഹ: സിറിയന്‍ പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ ലോക രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രിശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനി പറഞ്ഞു.
സിങ്കപ്പൂരില്‍ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചര്‍ച്ചാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളില്‍ അകപ്പെടുന്ന രാജ്യങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥശ്രമങ്ങള്‍ തുടരാ നായി ഖത്തറിന്‍െറ വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നും അബ്ദുറഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി.
സിറിയന്‍ യുദ്ധം അവസാനിപ്പിക്കേണ്ട ബാധ്യത ലോക രാജ്യങ്ങള്‍ക്കുണ്ടെന്നും ഇതിനായി ലോകരാജ്യങ്ങളുടെ ശ്രമം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ സമാധാനവും സുരക്ഷയും-വികസനവും ഭരണനിര്‍വഹണവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ചര്‍ച്ച സംഘടിപ്പിച്ചത്. ലോകത്ത് വൈവിദ്ധ്യം ഉള്‍ക്കൊള്ളാനാകുന്ന രാജ്യങ്ങളെ ആദരിക്കുകയെന്നതാണ് ഖത്തറിന്‍െറ പാരമ്പര്യം, വ്യാപാരവും മറ്റും വ്യാവസായിക ബന്ധങ്ങള്‍ക്കുമപ്പുറം ഗാഢമാണ് ഖത്തറിന് സിങ്കപ്പൂരുമായുള്ളതെന്നും അബ്ദുറഹ്മാന്‍ ആല്‍ഥാനി പറഞ്ഞു. വികസനകാര്യങ്ങളിലും വിസ്തൃതിയിലും സാമ്യമുള്ള രണ്ടു രാജ്യവും മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ജനതയുടെ ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയാണ് ഖത്തറിന്‍െറ ആഭ്യന്തര നയങ്ങള്‍ രൂപപ്പെടുത്തുന്നത്. ഭദ്രമായ വിദ്യാഭ്യാസ മേഖലയും ഉന്നത പഠന കേന്ദ്രങ്ങളും സ്ഥാപിച്ചു മാത്രമേ മനുഷ്യവിഭവ ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാനാകൂ.
അന്താരാഷ്ട്രീയ പ്രശ്നങ്ങളില്‍ സമാധാനപരമായ മധ്യസ്ഥ നിലപാടുകളെടുക്കുകയെന്നതാണ് ഖത്തറിന്‍െറ വിദേശ നയം. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയെന്നത് ഖത്തറിന്‍െറ നയമല്ല.
സമാധാനശ്രമങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രാഷ്ട്രങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് ഖത്തര്‍ പിന്തുടരുന്ന വിദേശ നയമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രതിസന്ധികളില്‍ അകപ്പെടുന്ന രാജ്യങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥശ്രമങ്ങള്‍ തുടരനായി ഖത്തറിന്‍െറ വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നും സിറിയന്‍ പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ ലോക രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും അബ്ദുറഹ്മാന്‍ ആല്‍ഥാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.