അന്താരാഷ്ട്ര സൈക്കിളിംഗ് മത്സരം നാളെ മുതല്‍ ഖത്തറില്‍

ദോഹ: രാജ്യം ആവേശത്തോടെ കാത്തിരിക്കുന്ന ലോക സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പ് ഈ മാസം മുതല്‍ രാജ്യത്ത് നടക്കും.  82 രാജ്യങ്ങളില്‍ നിന്നായി 1200 മത്സരാര്‍ത്ഥികളാണ് ഈ രാജ്യാന്തര മേളയില്‍ സംബന്ധിക്കുന്നത്. ആദ്യമായാണ് ഒരു അറബ്യേന്‍ രാജ്യത്ത്  ലോക സൈക്കിള്‍ ചാമ്പന്‍ഷിപ്പിന് വേദി ഒരുങ്ങുന്നത്. അതിന്‍െറ ആവേശത്തിലും ആഹ്ളാദത്തിലുമാണ് രാജ്യത്തെ കായിക പ്രേമികള്‍. നാളെ മുതല്‍ ആരംഭിക്കുന്ന മല്‍സരങ്ങള്‍ ഈ മാസം 16 ന് സമാപിക്കും. സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പിന്‍െറ ഭാഗമായി രാജ്യത്ത് സൈക്കിള്‍ സ്വന്തമാക്കി സൈക്കിള്‍ സവാരി ആരംഭിച്ച നിരവധിപേരുമുണ്ട്. ലോകം ആരാധിക്കുന്ന കായിക താരങ്ങളുടെ ചടുലവേഗ കാഴ്ചകള്‍ക്ക് സാക്ഷിയാകാനും ജനങ്ങള്‍ കാത്തിരിക്കുകയാണ്. മല്‍സരത്തിനായി താരങ്ങളില്‍ പലരും രാജ്യത്ത് എത്തി കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.