തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കും-പ്രധാനമന്ത്രി

ദോഹ: തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്നും, സ്വകാര്യമേഖലക്ക് ഗുണകരമാകുന്നതരത്തില്‍ വിപണിയില്‍ തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി. 
ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി പട്ടികയിലുള്‍പ്പെടുത്തിയ 44-ഓളം കമ്പനികളുടെ മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. 
രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നാണ് സ്വകാര്യ മേഖല.  ഇവര്‍ക്കായി ബൃഹദ് പദ്ധതികള്‍ നടപ്പാക്കുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുകയെന്ന ഉദ്ദേശത്തോടെ, ക്ളിയറന്‍സ് അടക്കമുള്ള ഗവണ്‍മെന്‍റ് നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും ആഭ്യന്തര മന്ത്രി പറഞ്ഞു. സ്വകാര്യകമ്പനികള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ തങ്ങളുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലക്ക് സഹായകമാകുംവിധം 
ടൂറിസ്റ്റ്-ട്രാന്‍സിറ്റ് വിസകളില്‍ ഈയിടെ നടപ്പാക്കിയ ഇളവുകള്‍ ചൂണ്ടിക്കാട്ടിയ ആഭ്യന്തര മന്ത്രി, സര്‍ക്കാര്‍ നടപടികളില്‍ ഭേദഗതി വരുത്താനും പുന$പരിശോധിക്കാനും പ്രത്യേക സമിതിയുണ്ടെന്നും പറഞ്ഞു. 
പ്രാദേശികവും വൈദേശികവുമായ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുകയും, നിക്ഷേപസൗഹാര്‍ദ അന്തരീക്ഷ സൃഷ്ടിക്കാന്‍ പര്യാപ്തമായ നടപടികള്‍ കൈയാളുന്നതിനായി ഇരുഭാഗത്തെയും പ്രതിനിധികളുള്‍ക്കൊള്ളുന്ന സംയുക്ത കമ്മിറ്റി യഥാസമയം യോഗം ചേരുകയും പ്രശ്നപരിഹാരം നിര്‍ദേശിക്കേണ്ടതിന്‍െറ ആവശ്യകതയും പ്രധാനമന്ത്രി സൂചിപ്പിച്ചു. ചര്‍ച്ചകളുടെ വിശദാംശങ്ങളും നിര്‍ദേശങ്ങളും പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ദേശീയ പ്രധാന്യമുള്ള പദ്ധതികള്‍ക്കായി വന്‍ തുക ചെലവിടുന്ന ലോകരാഷ്ട്രങ്ങളില്‍ മുന്‍പന്തിയിലാണ് ഖത്തറിന്‍െറ സ്ഥാനം. ഈ വര്‍ഷം ആറ് മാസത്തിനിടെ 5,600 കോടി ഖത്തര്‍ റിയാലാണ് ഈയിനിത്തില്‍ ചെലവഴിച്ചിട്ടുള്ളത്. 
കഴിഞ്ഞ രണ്ടുമാസത്തിനിടെ 1600 കോടി ഖത്തര്‍ റിയാലും നീക്കിയിരിപ്പ് നടത്തി. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.