ദോഹ: സംസ്കൃതി മിസ്സൈദ് യൂണിറ്റ് സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളായി ബിജു പി മംഗലം (പ്രസിഡന്‍്റ്), എ പി കെ പ്രഭാകരന്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. നിസാര്‍ അയ്യന്‍ കാവില്‍, ഉണ്ണികൃഷ്ണന്‍ ടി.പി എന്നിവരെ വൈസ് പ്രസിഡന്‍്റുമാരായും, മോഹന്‍ വര്‍ഗ്ഗീസ്, ചിന്തുരാജ് സി എസ് എന്നിവരെ ജോയിന്‍്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. 17 അംഗ എക്സിക്യുട്ടീവിനേയും സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനം സംസ്കൃതി പ്രസിഡന്‍്റ് എ കെ ജലീല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍്റ് ബിജു പി മംഗലം അദ്ധ്യക്ഷത വഹിച്ചു. മോഹന്‍ വര്‍ഗ്ഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രഭാകരന്‍ എ പി കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്കൃതി ജനറല്‍ സെക്രട്ടറി കെ കെ ശങ്കരന്‍, വൈസ് പ്രസിഡന്‍്റ് എം ടി മുഹമ്മദാലി, സെക്രട്ടറി ഗോപാലകൃഷ്ണന്‍ അരിച്ചാലില്‍, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ സമീര്‍ സിദ്ദിഖ്, അഹമ്മദ്കുട്ടി അരളായില്‍, ഇ എം സുധീര്‍, ഓമനക്കുട്ടന്‍ പരുമല, രാജീവ് രാജേന്ദ്രന്‍, സരുണ്‍ മാണി മീനങ്ങാടി, യൂണിറ്റ് എക്സിക്യുട്ടീവ് അംഗം പ്രദീപ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.