ദോഹ: തുണീഷ്യന്‍ പുനരുദ്ധാരണത്തിന് ഖത്തര്‍ 455 കോടി റിയാല്‍ സഹായം നല്‍കുമെന്ന് അമീര്‍ ശൈഖ് തമീന്‍ ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ചു. തുണീഷ്യ നിക്ഷേപ സമ്മേളനം ഹര്‍ഷാരവത്തോടെയാണ് അമീറിന്‍െറ പ്രഖ്യാപനത്തെ എതിരേറ്റത്.
മുല്ലപ്പൂ വിപ്ളവത്തിനു ശേഷം രാജ്യത്തു നടക്കുന്ന സാമ്പത്തിക, വികസന പുനരുത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായാണ് അമീര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.
സമ്മേളനത്തില്‍ ലഭിച്ച ഏറ്റവും വലിയ സഹായ വാഗ്ദാനവും അമീറിന്‍െറതായിരുന്നു. യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്ക് 2.5 ബില്യന്‍ യൂറോ പ്രഖ്യാപിച്ചു. 2020ഓടെയായിരിക്കും തുക അനുവദിക്കുക. എക്കണോമിക് ആന്‍റ് സോഷ്യല്‍ ഡവലപ്മെന്‍റിന് വേണ്ടിയുള്ള അറബ് ഫണ്ട് 1.5 ബില്യന്‍ ഡോളര്‍ വാഗ്ദാനം ചെയ്തു.
ലഘുവായ്പ്പ ആയാണ് ഇത് നല്‍കുക. തുര്‍ക്കി പലിശ രഹിത വായ്പ്പയായി 100 ദശലക്ഷം ഡോളര്‍ നല്‍കും. കുവൈത്ത് 500 ദശലക്ഷം ഡോളര്‍ നല്‍കുമെന്നും സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തില്‍ നേരിട്ട് പങ്കെടുത്തുകൊണ്ടാണ് ഖത്തര്‍ അമീര്‍ തുണീഷ്യക്കുള്ള ഐക്യദാര്‍ഢ്യം അറിയിക്കുന്നതിനൊപ്പം വലിയ ധനസഹായം പ്രഖ്യാപിച്ചത്.
ഖത്തറിന്‍െറ സഹായം അമീര്‍ പ്രഖ്യാപിച്ചതിനെ അന്താരാഷ്ട്ര മാധ്യമങ്ങളും പ്രാധാന്യത്തോടെയാണ് കാണുന്നത്. ലോകത്തിന് നല്‍കുന്ന ഖത്തറിന്‍െറ സന്ദേശമാണിതെന്നും മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
40 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധ്യമാണ് നിക്ഷേപ സമ്മേളനത്തിലുള്ളത്. സമ്മേളനത്തോടനുബന്ധിച്ച് 1000 കോടി തുണീഷ്യന്‍ ദിനാര്‍ സമാഹരിക്കപ്പെടുമെന്നാണ് തുണീഷ്യയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.