ദോഹ: കോഴിക്കോട് വിമാനത്താവളത്തിന്‍െറ സമഗ്ര വികസനത്തിനായി ഗള്‍ഫ് എയര്‍ പാസ്സഞ്ചേഴ്സ് അസോസിയേഷന്‍ (ഗപാക്) നടത്തി വരുന്ന ശ്രമങ്ങളുടെ ഭാഗമായി എയര്‍പോര്‍ട്ട് പരിസര ജില്ലകളിലെ സംഘടനാ പ്രതിനിധികളുടെ വിപുലമായ കണ്‍വന്‍ഷന്‍ ഡിസംബര്‍10 ന് ഐ.സി.സി യില്‍ ചേരും. എല്ലാ സംഘടനകളുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് കര്‍മപദ്ധതികള്‍ രൂപവല്‍ക്കരിച്ച് സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്‍റുകള്‍ക്ക് പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും അവ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടത്താനും ‘ഗപാക് ’ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്‍റ് കെ. കെ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫരീദ് തിക്കൊടി സ്വാഗതം പറഞ്ഞു.
പരിപാടിയില്‍ അര്‍വന്‍ ബാബു വടകര, ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, ഷാനവാസ് ബേപ്പൂര്‍, അഡ്വ. സുനില്‍, ഗഫൂര്‍ കോഴിക്കോട്, എ.ആര്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.