ദോഹ: ‘സഫലമാകണം ഈ പ്രവാസം’ എന്ന പ്രമേയത്തില്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ബഹുജന കാമ്പയിന് നാളെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാണ് ഖത്തറിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കുക. പ്രവാസ ജീവിതത്തെ ആസൂത്രിതമായും ബുദ്ധിപൂര്‍വ്വമായും ഉപയോഗപ്പെടുത്താന്‍ മലയാളികളായ പ്രവാസികളെ ബോധവല്‍ക്കരിക്കുക, കേരളത്തിന്‍െറ സാമൂഹ്യ, സാമ്പത്തിക മണ്ഡലത്തെ മാറ്റിമറിച്ച ഗള്‍ഫ് പ്രവാസികളോട് നമ്മുടെ അധികാരികള്‍ കാണിക്കുന്ന അവഗണനക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുക, പ്രവാസികളുടെ ക്ഷേമത്തിനുപകരിക്കുന്ന പദ്ധതികള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, ആനുകൂല്യങ്ങള്‍, എംബസി സേവനങ്ങള്‍ തുടങ്ങിയവ പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കാമ്പയിന്‍െറ പ്രഖ്യാപനം നാളെ വൈകുന്നേരം ഏഴിന് എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തക സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം നിര്‍വ്വഹിക്കും. പരിപാടിയില്‍ ‘സാമ്പത്തിക ആസൂത്രണവും പ്രവാസി സമൂഹവും’ എന്ന വിഷയത്തില്‍ ഗള്‍ഫ് മേഖലയിലെ സാമ്പത്തിക വിദഗ്ദ്ധന്‍ കെ.വി. ഷംസുദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തും. കാമ്പയിന്‍ വിശദീകരണവും കാമ്പയിന്‍ ഡ്യോക്യുമെന്‍ററി പ്രകാശനവും പ്രഖ്യാപന സമ്മേളനത്തിന്‍െറ ഭാഗമായി നടക്കും.
നാടിന്‍െറ വികസനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ പ്രവാസി സമൂഹത്തോട് നമ്മുടെ അധികാരികള്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. കേരളം പോലുളള സംസ്ഥാനങ്ങളില്‍ ഭരണം കൂടം പൗരന് ഉറപ്പ്വരുത്തേണ്ട തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവാസികളുടെ സ്വാധീന ഫലമായി സര്‍ക്കാറിന് വലിയ ബാധ്യതകള്‍ ഒഴിവായി കിട്ടിയെങ്കിലും മാറിമാറി വന്ന സര്‍ക്കാറുകള്‍ പ്രവാസി സമൂഹത്തെ വേണ്ട രീതിയില്‍ പരിഗണിച്ചില്ല. കാമ്പയിന്‍െറ ഭാഗമായി ഇത്തരം വിഷയങ്ങളില്‍ പ്രവാസികളെ ബോധവല്‍ക്കരിക്കുകയും പ്രവാസി ക്ഷേമത്തിനായി നൂതന പദ്ധതികളാവിഷ്ക്കരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും. ഇതിനൊപ്പം ചില പദ്ധതികള്‍ ഭരണകൂടത്തിന് മുന്നില്‍ സമര്‍പ്പിക്കും. കാമ്പയിന്‍െറ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍, നോര്‍ക്ക അംഗത്വ കാമ്പയിന്‍, വിദഗ്ദ്ധരുടെ പഠനക്ളാസുകള്‍, പരിശീലനങ്ങള്‍, സംരംഭകത്വ സംഗമം, കൗണ്‍സിലിംഗ് ക്ളാസുകള്‍, ലഘുലേഖ വിതരണം, കള്‍ച്ചറല്‍ഫോറം-നടുമുറ്റത്തിന് കീഴില്‍ വനിതകള്‍ക്കായി പ്രത്യേക പരിപാടികള്‍, കലാകായിക പരിപാടികള്‍ തുടങ്ങിയ സംഘടിപ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ കള്‍ച്ചറല്‍ ഫോറം ആക്ടിഗ് പ്രസിഡന്‍റ് സുഹൈല്‍ ശാന്തപുരം, കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ മജീദ് അലി, വൈസ്പ്രസിഡന്‍റുമാരായ ശശിധര പണിക്കര്‍, റെജീന അലി, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, സെക്രട്ടറി മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.