ഒ.ഐ.സി സാമ്പത്തിക വാണിജ്യ സഹകരണ സമിതി യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

ദോഹ: ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സി(ഒ.ഐ.സി)ന് കീഴിലുള്ള കൊമേഴ്സ്യല്‍ ഇകണോമിക് കോ-ഓപറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ 35ാമത് യോഗത്തില്‍ ഖത്തറും പങ്കെടുത്തു. രാജ്യത്തെ പ്രതിനിധീകരിച്ച് സാമ്പത്തിക-വാണിജ്യ വകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനിയടക്കമുള്ള സംഘം പങ്കെടുത്തു. 
ഇസ്തംബൂളില്‍ നടന്ന യോഗം തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തികകാര്യ മന്ത്രിമാരും വിവിധ അന്തരാഷ്ട്ര-പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. 
കോണ്‍ഫറന്‍സിന് കീഴിലുള്ള രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക, വാണിജ്യബന്ധം ദൃഢമാക്കുക തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. 
രാജ്യങ്ങള്‍ തമ്മിലുള്ള ഗതാഗത-ടൂറിസം മേഖല വികസിപ്പിക്കുക, സ്വകാര്യമേഖലയെ പരിപോഷിപ്പിക്കുക എന്നിവ സംബന്ധിച്ചും യോഗത്തില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ വിശകലനം ചെയ്തു. അംഗരാജ്യങ്ങള്‍ക്കുള്ള ഫണ്ടിംഗ് സ്ട്രറ്റീജിയെ ആഴത്തില്‍ വിശകലനം ചെയ്യോഗത്തില്‍, ഇസ്ലാമിക സമൂഹം നേരിടുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. 
ഒ.ഐ.സിക്ക് കീഴില്‍ 1981ലാണ് കൊമേഴ്സ്യല്‍ ഇകണോമിക് കോ-ഓപറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.