ദോഹ: നാല് ദിവസം നീണ്ട പ്രഥമ ഖത്തര്‍ ലേഡീസ് ഓപണ്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ദോഹ ഗോള്‍ഫ് ക്ളബില്‍ ഇന്ന് ആരംഭം കുറിക്കും. 100ലധികം വനിതാ പ്രഫഷണല്‍ ഗോള്‍ഫ് താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് യുവ താരം അതിഥി അശോകും മാറ്റുരക്കുന്നുണ്ട്. ലേഡീസ് യൂറോപ്യന്‍ ടൂറിന്‍െറ പുതിയ ഗോള്‍ഫ് പുല്‍ത്തകിടിയാണ് ദോഹ ഗോള്‍ഫ്് ക്ളബ്. ഫെബ്രുവരി മുതല്‍ ഡിസംബര്‍ വരെ 21 ടൂര്‍ണമെന്‍റുകളാണ് ടൂറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
അതേസമയം, ചാമ്പ്യന്‍ഷിപ്പിനായി താരങ്ങള്‍ ദോഹയിലത്തെിയിട്ടുണ്ട്. ഏഴ് തവണ ലേഡീസ് യൂറോപ്യന്‍ ടൂര്‍ ചാമ്പ്യനായ ലോറ ഡേവിസ് തന്നെയാണ് ചാമ്പ്യന്‍ഷിപ്പിലെ പ്രമുഖ താരം. കൂടാതെ പ്രഫഷണല്‍ ഗോള്‍ഫ് രംഗത്തെ അതികായരായ ഫ്ളോറന്‍റിന പാര്‍കര്‍, ത്രിഷ് ജോണ്‍സണ്‍, അന്ന നോര്‍ദ്ക്വിസ്റ്റ് തുടങ്ങിയവരും ദോഹയിലത്തെിയിട്ടുണ്ട്. ഇന്ന് ആറരക്ക് തുടങ്ങുന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ ആകെ സമ്മാനത്തുക രണ്ട് മില്യന്‍ ഖത്തര്‍ റിയാലാണ്.
പ്രഫഷണല്‍ രംഗത്തേക്ക് കാലെടുത്തുവെക്കുന്ന 18കാരിയായ അതിഥി അശോക് ഇന്ത്യയെ പ്രതിനിധീകരിച്ച് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ പ്രഫഷണല്‍ താരമായി ഉയര്‍ന്ന അതിഥി, കഴിഞ്ഞ ആഴ്ച നടന്ന ഇന്ത്യന്‍ വിമന്‍സ് ഓപണിലെ ജേത്രി കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.