ദോഹ: ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ ഏഷ്യന്‍ തൊഴിലാളികള്‍ക്കായി നടത്തുന്ന 15-ാമത് സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 25 നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍റര്‍, ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്. രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറുവരെ തുമാമ പ്രൈമറി ഹെല്‍ത്ത് സെന്‍ററിലാണ് നടക്കുക. പ്രമേഹത്തെ വരുതിയിലാക്കുക എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പിന്‍്റെ പ്രമേയം. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍്റെയും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍്റെയും രക്ഷാധികാരത്തില്‍ നടക്കുന്ന ക്യാമ്പിന്‍െറ മുഖ്യപ്രായോജകര്‍ ഉരീദു ആണ്. അയ്യായിരത്തോളം പേര്‍ പങ്കെടുക്കും. ഖത്തറില്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ ഏറ്റവും കൂടുതലുളള ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍,ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള പ്രവാസികള്‍ പ്രയോജനപ്പെടുത്തുന്ന ക്യാമ്പ് മാനുഷിക ഐക്യത്തിന്‍്റെയും സാഹോദര്യത്തിന്‍െറയും നിസ്തുല മാതൃക കൂടിയാണെന്നുംസംഘാടകര്‍ പറഞ്ഞു.
2000 ത്തോളം പേരെ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയവക്ക് വിശദമായ ക്ളിനിക്കല്‍പരിശോധനയും മറ്റ് വിദഗ്ധ പരിശോധനകളും കൗണ്‍സലിംഗും ആവശ്യമായ മരുന്നുകളും സൗജന്യമായി നല്‍കും. കൂടാതെ പ്രത്യേക പരിശോധന
ആവശ്യമുളള മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്തവര്‍ക്കായി ഫിസിയോതെറാപ്പി ഫോറം ഖത്തറിന്‍െറ നേത്യത്വത്തില്‍ ഫിസിയോതെറാപ്പി സൗകര്യവും ഇ.സി.ജി, അള്‍ട്രസൗണ്ട് സ്കാനിംഗ്,
എക്കോ, യൂറിന്‍ ടെസ്റ്റ്, ഗ്ളൂക്കോമ ടെസ്റ്റ്, തുടങ്ങിയ സൗകര്യങ്ങളും ക്യാമ്പില്‍ ഉണ്ടാവും. ഓര്‍ത്തോപീടിക്, കാര്‍ഡിയോളജി, സ്കിന്‍, ഒപ്താല്‍മോളജി, ഇ.എന്‍.ടി, ഡെന്‍റല്‍,
ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായി 150 ല്‍ അധികം ഡോക്ടമാരും 175 ല്‍ അധികം പരാമെഡിക്കല്‍ ജീവനക്കാരും വനിതകളുള്‍പ്പെടെ 750 ഓളം വളണ്ടിയര്‍മാരും ക്യാമ്പില്‍
സേവനമനുഷ്ട്ടിക്കും. രാവിലെ 9 മണിക്കായിരിക്കും ക്യാമ്പിന്‍െറ ഒൗപചാരിക ഉദ്ഘാടനം. ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ഉദ്ഘാടനം ചെയ്യും. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഉരീദു, ഖത്തര്‍ ചാരിറ്റി പ്രതിനിധികള്‍, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഉരീദു കമ്യൂണിറ്റി റിലേഷന്‍ സീനിയര്‍ മാനേജര്‍ മനാര്‍ ഖലീഫ അല്‍ മുറൈഖി, പി.എച്ച് സി.സി സെന്‍ട്രല്‍ റീജണല്‍ ഡയറ ക്ടര്‍ ഡോ. ഫത്ഹിയ അല്‍ മീര്‍, അബ്ദുല്ല അല്‍ അന്‍സി (ഖത്തര്‍ ചാരിറ്റി) ഇന്ത്യന്‍ ഡോകേ്ടേഴ്സ് ക്ളബ്ബ് പ്രസിഡന്‍്റ് ഡോ.ജോജി മാത്യൂസ്, ഇന്ത്യന്‍ ഇസ്ലാമിക് അസോസി യേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം കെ, പി.ആന്‍ സെക്രട്ടറി യാസിര്‍ ടി.കെ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.