ദോഹ: ഇസ്ലാമിക ലോകത്തിന്‍്റെ പുണ്യ ഗേഹത്തിലേക്ക് മിസൈല്‍ ആക്രണം നടത്തിയ യമനിലെ ഹൂതി വിമതരുടെ നടപടി ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ഖത്തര്‍. മക്കയില്‍ ചേര്‍ന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ നടത്തിയത് ഇസ്ലാമിനോടുള്ള വെല്ലുവിളിയാണ്. ഒരു നിലക്കും ഇത് അംഗീകരിക്കാന്‍ കഴിയില്ല. ലോക ഇസ്ലാമിക രാജ്യങ്ങള്‍ ഈ നടപടിക്കെതിരെ ശക്തമായി രംഗത്ത് വരണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.
സംഭവം നടന്ന ഉടനെ തന്നെ ഖത്തര്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചതാണ്. മുന്‍ പ്രസിഡന്‍്റ് അലി അബ്ദുല്ല സ്വാലിഹും ഹൂതി വിമതരും അവരെ പിന്തുണക്കുന്നവരും തൊടുത്ത മിസൈല്‍ ഇസ്ലാമിനോടുള്ള വെല്ലുവിളിയായാണ് കാണുന്നത്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന ഇടപെടലിനോട് ആദ്യം മുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഖത്തര്‍. യമനില്‍ ജനാധിപത്യ ഭരണം തിരിച്ച് കൊണ്ട് വരുന്നതില്‍ ഖത്തര്‍ ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്ലാമിക ലോകത്തിന്‍്റെ പവിത്ര ദേശങ്ങളും സംസ്കാരങ്ങളും സംരക്ഷിക്കുന്നതിന് ഒ.ഐ.സി മുന്‍കൈ എടുക്കണമെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു. ഒ.ഐ.സിയുടെ രൂപവല്‍ക്കരണം തന്നെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലക്കുള്ളതാണ്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം നിലനിര്‍ത്താനുള്ള ശ്രമം ഒ.ഐ.സിയുടെ നേതൃത്വത്തില്‍ നടക്കണമെന്നും അദ്ദേഹം ആവശപ്പെട്ടു. ഒ.ഐ.സി സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് സൗദി അറേബ്യയുടെ പ്രതിനിധി ഡോ.യൂസുഫ് ബിന്‍ ഹമദ് അല്‍ഉഥൈമീനെ ഖത്തര്‍ പിന്തുണക്കുമെന്ന് സുല്‍ത്താന്‍ സഅദ് അല്‍മുറൈഖി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.