അല്‍ഐന്‍: അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഇന്ത്യ ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വൈകുന്നേരം ആറു മണിയേടെ ഫെസ്റ്റിവല്‍ നഗരിയിലേക്ക് പ്രവേശനം അനുവദിക്കും.
ഏഴ് മണിക്ക് ഐ.എസ്.സി കലാകാരന്മാരുടെ മ്യൂസിക്കല്‍ ബാന്‍റിനെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തും. അതോടൊപ്പം പിന്നണിഗായികയും വയനലിസ്റ്റുമായി രൂപരേവതിയുടെ സംഗീത പരിപാടി അരങ്ങേറും. എട്ട്മണിക്ക് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അബൂദബി എംബസി ചീഫ് ഡെ മിഷന്‍ നീതാഭൂഷണും കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണും ചേര്‍ന്ന് നിര്‍വഹിക്കും.
തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രാലയം അസി. മാനേജര്‍ മുഹമ്മദ് സയ്യിദ് അല്‍ ബിയാദി, അല്‍ഐന്‍ കമ്മ്യൂണിറ്റി പോലീസ് മേധാവികള്‍,തുടങ്ങിയവര്‍ പങ്കെടുക്കും.
ഐ.എസ്.സി പ്രസിഡന്‍റ് നരേശ് സൂരി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി സ്വാഗതം പറയും. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകരന്മാരുടെ കലാപരിപാടികള്‍ അരങ്ങേറും. 22ഓളം സ്റ്റാളുകള്‍ നഗരിയില്‍ പ്രവര്‍ത്തിക്കും.
ഹോട്ടലുകള്‍, വസ്ത്ര സ്ഥാപനങ്ങളുടെ പ്രദര്‍ശനം, ഗെയിമുകള്‍ എന്നിവ വിവിധ സ്റ്റാളുകളിലായുണ്ടാകും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ യു.എ.ഇയില്‍ നിന്നുള്ള ടി.വി. റേഡിയോ സ്റ്റേഷനുകളിലെ കലാകാരന്മാരുടെ കലാവിരുന്ന് ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.