ഇന്ത്യന്‍ നോട്ടുകള്‍ സ്വീകരിക്കാന്‍  ദോഹ ബാങ്ക് അനുമതി ചോദിച്ചു

ദോഹ: പ്രവാസി ഇന്ത്യക്കാരുടെ കൈവശമുള്ള 500, 1000 ഇന്ത്യന്‍ രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ ദോഹ ബാങ്ക് റിസര്‍വ് ബാങ്കിന്‍്റെ അനുമതി തേടിയതായി റിപ്പോര്‍ട്ട്. ഖത്തര്‍ ട്രിബൂണ്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദോഹ ബേങ്ക് സി ഇ ഒ. ആര്‍ സീതാരാമന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ശാഖ പ്രവര്‍ത്തിപ്പിക്കുന്ന ഏക ഖത്തരി ബeങ്കാണ് ദോഹ ബാങ്ക്. മുംബൈയിലും കൊച്ചിയിലുമാണ് ബാങ്കിന് ശാഖകളുള്ളത്. ബാങ്കില്‍ എന്‍ ആര്‍ ഇ അക്കൗണ്ട് എടുത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാരുടെ എണ്ണം   60,000  ആണന്നും അനുമതി ലഭിക്കുകയാണെങ്കില്‍ തങ്ങളുടെ എല്ലാ എന്‍ ആര്‍ ഇ ഉപഭോക്താക്കളില്‍നിന്നും കൈവശമുള്ള  500, 1000 രൂപ നോട്ടുകള്‍ പരിധിവെച്ച് നിക്ഷേപിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. 
ദോഹ ബാങ്കിന്‍െറ അനുമതി തേടലിനെ  ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ സ്വാഗതം ചെയ്തു. ധാരാളം ഇന്ത്യക്കാര്‍ക്ക് സഹായകമായ നടപടിയാകും ഇതെന്നും അംബാസഡര്‍ പറഞ്ഞതായി ‘ഖത്തര്‍ ട്രിബൂണ്‍’ പറയുന്നു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.