ദോഹ: ഗള്‍ഫ് മേഖലയില്‍ സംയുക്ത സൈനിക സംവിധാനം നിലവില്‍ വരണമെന്ന നിലവിലെ ജി.സി.സി അധ്യക്ഷനും സൗദി ഭരണാധികാരിയുമായ ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സൗദിന്‍െറ നിര്‍ദേശം സജീവമായി പരിഗണിക്കുകയും അതനുസരിച്ചുള്ള നടപടികളുമായി മുമ്പോട്ട് പോകാനും ജി.സി.സി പ്രതിരോധ മന്ത്രിമാരുടെ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം റിയാദില്‍ അവസാനിച്ച പതിനഞ്ചാമത്, പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.ഗള്‍ഫ് മേഖലയെ ബാഹ്യ ശക്തികളില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുകയാണ് ഈ സേനയുടെ ഉത്തരവാദിത്തം.
ബാഹ്യ ശക്തികളില്‍ നിന്ന് നേരിടുന്ന ഏത് വെല്ലുവിളിയും നേരിടാന്‍ പാകത്തിലുള്ള സൈനിക സംവിധാനം ജി.സി.സിക്ക് ഉണ്ടാകണമെന്ന ശക്തമായ നിര്‍ദേശമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.
മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ സഹകരണം ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. യമനിലെ ഹൂതി വിമതര്‍ മസ്ജിദുല്‍ ഹറമിലേക്ക് നടത്തിയ മിസൈല്‍ ആക്രമണം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.
ഇസ്ലാമിലെ ഏറ്റവും പവിത്രമായ ഗേഹമാണ് വിശുദ്ധ കഅ്ബാലയം. അത് തകര്‍ക്കാനുള്ള ശ്രമത്തെ എന്ത് വില കൊടുത്തും തടയാന്‍ ഇസ്ലാമിക ലോകം തയ്യാറാണെന്നും യോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.