ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസി വീട്ടമ്മ നാട്ടില്‍ നിര്യാതയായി. ഖത്തര്‍ പെട്രോളിയം ജീവനക്കാരന്‍ ചേന്ദമംഗല്ലൂര്‍ എം.ടി അബ്ദുല്‍ ഹക്കീമിന്‍െറ ഭാര്യ ആബിദയാണ് (39) ഇന്നലെ നാട്ടില്‍ മരണപ്പെട്ടത്. 15 വര്‍ഷത്തിലധികമായി ഖത്തറില്‍ താമസിക്കുകയായിരുന്നു. ചികില്‍സക്കായി കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. ഇന്ത്യന്‍ ഇസ്ളാമിക് അസോസിയേഷന്‍ വനിതവിഭാഗം സജീവ പ്രവര്‍ത്തകയായിരുന്നു.
ഹിഷാം, ഹാദിയ, അമാന്‍ എന്നിവര്‍ മക്കളാണ്. ഓമശ്ശേരിയിലെ പി.പി അബ്ദുഹ്മാനാണ് പിതാവ്. മാതാവ് : കുഞ്ഞാമിന. കര്‍മ്മ രംഗത്ത് ഒട്ടേറ മാതൃകകള്‍ സൃഷ്ടിച്ച പ്രവര്‍ത്തകയായിരുന്നു ആബിദയെന്ന് ഇന്ത്യന്‍ ഇസ്ളാമിക് അസോസിയേഷന്‍ പ്രസിഡന്‍റ് വി.ടി ഫൈസല്‍ അനുസ്മരിച്ചു. അറിവ് നേടുന്നതിലും അത് മറ്റുളളവര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിലും അവര്‍ കാണിച്ച താല്‍പ്പര്യം ഏറെ മാതൃകപരമാണ്. ഇസ്ളാമിക പ്രവര്‍ത്തനത്തിലൂട നിരവധി വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ മാതൃകയായിരുന്നു ആബിദയെന്ന് ഇസ്ളാമിക് അസോസിയേഷന്‍ വനിതാവിഭാഗം പ്രസിഡന്‍റ് നഫീസ ബീവി അനുസ്മരിച്ചു. ആബിദയുടെ മയ്യത്ത് നമസ്ക്കാരം വെളളിയാഴ്ച്ച ജുമുഅക്ക് ശേഷം എയര്‍പോര്‍ട്ട് റോഡിലുളള ഫാമിലി ഫുഡ് സെന്‍ററിനടുത്തുളള പളളിയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.