ദോഹ: പോയകാലത്തിന്‍െറ അടയാളപ്പെടുത്തലുകളുമായി ഖത്തറില്‍ ആറാമത് പായക്കപ്പല്‍ മേളക്ക് ആവേശം കലര്‍ന്ന തുടക്കമായി. വയോധികരും പഴയകാലത്തെ നാവികരും കടല്‍ തൊഴിലാളികളും ഒപ്പം പുതിയ തലമുറയും ഒത്തുചേര്‍ന്നപ്പോള്‍ കത്താറയിലെ കടല്‍ത്തീരത്ത് അത് പുതിയ ആഹ്ളാദം കലര്‍ന്ന നിമിഷങ്ങള്‍ സൃഷ്ടിച്ചു.
പാട്ടുകളും വാദ്യമേളങ്ങളും കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഒക്കെ ഉല്‍സവാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.ഇനിയുള്ള അഞ്ചുദിവസം ഖത്തറിന് ഉല്‍സവാന്തരീക്ഷമായിരിക്കും.
ഇന്ത്യയില്‍ നിന്നടക്കം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള പായ്ക്കപ്പലുകള്‍ ഈ മേളയില്‍ പങ്കാളികളാകുന്നുണ്ട് എന്നതും പ്രത്യേകതയാണ്. പായ്ക്കപ്പല്‍ മേളയുടെ ഭാഗമായി പരമ്പരാഗത സമുദ്ര തൊഴിലാളികളുടെയും കലാകാരന്‍മാരുടെയും കൂട്ടായ്മകളും അവരുടെ ജീവിതത്തെ വരച്ചുകാട്ടുന്ന പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
കത്താറക്കടുത്തുള്ള സമുദ്രതീരത്ത് പായ്ക്കപ്പല്‍ മേളയുടെ ഭാഗമായുള്ള ഒരുക്കങ്ങള്‍ കാണാന്‍ വെയില്‍ വകവെക്കാതെ ഇന്നലെ രാവിലെ മുതല്‍ സഞ്ചാരികള്‍ എത്തിതുടങ്ങി.
എന്നാല്‍ ഉച്ചക്ക് 3.30 മുതല്‍ മാത്രമെ ഇവര്‍ക്ക് പ്രവേശനം ലഭിച്ചുള്ളൂ. കടല്‍ത്തീരത്ത് വിവിധ രാജ്യങ്ങളിലെ പായ്ക്കപ്പലുകള്‍ വന്ന് നിരന്ന കാഴ്ച ഉദ്ഘാടന ദിനത്തെ വേറിട്ട് നിര്‍ത്തുന്നതായിരുന്നു. അതിനൊപ്പം ഇന്തപ്പനയോലകള്‍ കൊണ്ട് മേഞ്ഞ കരയിലെ കുടിലുകളും കൗതുകം പകര്‍ന്നു. കാഴ്ചക്കാര്‍ക്ക് മല്‍സരം കാണാന്‍ കുടകളും ഇരിപ്പിടങ്ങളും ഒക്കെ തീരത്ത് ഒരുക്കിയിട്ടുണ്ട്.
റോവിംഗ്, ഡൈവിംഗ്, അല്‍ ഗസ്ല്‍, അല്‍ ഹദഖ്, അല്‍ ലുഫഹ് എന്നീ മത്സരവിഭാഗങ്ങള്‍ക്ക് പുറമേ ഇത്തവണ രണ്ട് പുതിയ മത്സര ഇനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുള്ളത് ജനങ്ങള്‍ക്ക് ആഹ്ളാദം പകരുമെന്നും സംഘാടകര്‍ കരുതുന്നുണ്ട്. സന്ധ്യക്ക് പരമ്പരാഗത വേഷങ്ങള്‍ അണിഞ്ഞ ഒമാന്‍, ബഹ്റിന്‍, ഖത്തര്‍ പൗരന്‍മാരുടെ പാട്ടും മേളങ്ങളും ഒക്കെ പായ്ക്കപ്പല്‍ മേളയുടെ ഒന്നാംദിനത്തിന്‍െറ പകിട്ട് കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.