ദോഹ: 2018 റഷ്യന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഖത്തര്‍ - ചൈന പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് എയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വിയറിഞ്ഞതിന് ശേഷം സിറിയയുമായി ജയിച്ചെങ്കിലും അത് നിലനിര്‍ത്താന്‍ അന്നാബികള്‍ക്കായില്ല. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍്റ് സമ്പാദ്യവുമായി ഖത്തര്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് മാത്രമേ നേരിട്ട് യോഗ്യത നേടാന്‍ സാധിക്കുകയുള്ളു. സ്വന്തം ഗ്രൗണ്ടില്‍ ജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങിയ ചൈനക്കാര്‍ക്ക് ഖത്തര്‍ പ്രതിരോധം തകര്‍ക്കാന്‍ സാധിച്ചില്ല. ചൈനയുടെ പുതിയ കോച്ചായി സ്ഥാനമേറ്റ ഇറ്റലിക്കാരന്‍ മാഴ്സലോ ലിപ്പിയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഖത്തറുമായി നടന്നത്.
മത്സരം തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ ചൈന വഴങ്ങിയ കോര്‍ണറില്‍ നിന്ന് ഖത്തറിന് ലഭിച്ച സുവര്‍ണാവസരം ലക്ഷ്യത്തിലത്തെിക്കാന്‍ സാധിച്ചില്ല. സെബാസ്റ്റ്യന്‍ സോറിയയുടെ കാലില്‍ ലഭിച്ച പന്ത് പിന്‍കാലുകൊണ്ട് ഗോളിലേക്ക് മറിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്ത് പോകുകയായിരുന്നു. ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. പരുക്കനടവുകള്‍ പുറത്തെടുത്തതിന് ചൈനീസ് നിരയില്‍ നിന്ന് മീ ഫിയാങും ഖത്തരികളില്‍ നിന്ന് സഅദ് അല്‍ ശീബിനും മുഹമ്മദ് മൂസക്കും സെബാസ്റ്റ്യന്‍ സോറിയക്കും റഫറി മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്തു.
'ആദ്യപകുതിയില്‍ നന്നായി കളിച്ചെങ്കിലും പന്ത് നിയന്ത്രണത്തിലാക്കാന്‍ സാധിച്ചില്ളെന്ന് ഖത്തര്‍ കോച്ച് ജോര്‍ജ് ഫൊസാറ്റി മത്സരശേഷം പറഞ്ഞു. ടീമിന്‍െറ പ്രതിരോധം വളരെ ശക്തമായിരിക്കുന്നുവെന്നും രണ്ടാം പകുതിയില്‍ കൂടുതല്‍ അവസരം പുറത്തെടുക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഉസ്ബെക്കിസ്ഥാനെതിരെ പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായിപ്പോഴെന്നും പോയന്‍റ് പട്ടികയില്‍ മുന്നിലത്തൊനുള്ള അവസരമാണ് കളഞ്ഞു പോയതെന്നും ഫൊസാറ്റി പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച് 23ന് ഇറാനുമായാണ് ഖത്തറിന്‍െറ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.