ലോകകപ്പ് സംഘാടക സമിതി ഫോട്ടോഗ്രഫി മത്സരം: എ.കെ.ബിജുരാജിന് ഒന്നാംസമ്മാനം

ദോഹ: ഖത്തറില്‍ 2022 ല്‍ നടക്കുന്ന ലോകകപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന  സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും യൂത്ത് ഹോബീസ് സെന്‍്ററും ചേര്‍ന്ന് നടത്തിയ കായിക ഫോട്ടോഗ്രഫി മത്സരത്തില്‍മലയാളിയായ എ.കെ.ബിജുരാജ് ഒന്നാംസമ്മാനം നേടി.     2015 ലെ ഐ.പി.സി അത്ലറ്റിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ലോങ്ജമ്പ് ടി 42 ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത അമേരിക്കന്‍ താരം റീഗാസ് വൂഡ്സിന്‍െറ അപൂര്‍വ്വമായ പെര്‍ഫോമന്‍സ് പകര്‍ത്തിയ ചിത്രത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഖത്തറി ഫോട്ടോഗ്രാഫ്രറായ അഹമ്മദ് അല്‍ഷാഫി,  ലെബനോണ്‍ ഫോട്ടോഗ്രാഫറായ മുഹമ്മദ് ദബ്ൂസ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.  അന്താരാഷ്ട്ര തലത്തിലുള്ള  90 ഓളം ഫോട്ടോഗ്രാഫര്‍മാരുടെ 450 ഓളം കായിക ചിത്രങ്ങളാണ് അവാര്‍ഡിനായി ജൂറി പരിഗണിച്ചത്.    ദോഹ ആസ്പയര്‍ അക്കാദമിയുടെ സ്പോര്‍ട്സ് മാഗസിനായ ദോഹ സ്റ്റേഡിയം മാഗസിന്‍്റെ ഫോട്ടോഗ്രാഫറാണ് എ.കെ.ബിജുരാജ്. കത്താറ കള്‍ച്ചറള്‍ വില്ലജേില്‍ നടന്ന ചടങ്ങില്‍ കായിക സാംസ്കാരിക മന്ത്രാലയത്തിലെ ടൂര്‍ണമെന്‍റ്  അഫയേഴ്സ് അസി.സെക്രട്ടറി ജനറല്‍ നാസ്സര്‍ അല്‍ ഖാതര്‍, യൂത്ത് അഫയേഴ്സ് വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹജിരി എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.  ഒരുലക്ഷത്തി എണ്‍പത്തിനാലായിരം ഇന്ത്യന്‍ രൂപക്ക് തുല്ല്യമായ 10000 ഖത്തര്‍ റിയാലും സുപ്രീംകമ്മറ്റിയുടെ ശില്‍പ്പവും ഉള്‍പ്പെടെയുള്ളതാണ് അവാര്‍ഡ്. 2022 ലോകകപ്പ് ഫുട്ബോളിന്‍്റെ ഒൗദ്യോഗിക ഏജന്‍സിയായ ജെറ്റി ഇമേജസിന്‍്റെ ഒരു വര്‍ഷത്തെ കായിക ഫോട്ടോഗ്രഫി കോഴ്സില്‍ പങ്കെടുക്കാനുള്ള ക്ഷണവും അവാര്‍ഡ്ജേതാവിന് ലഭിക്കും. 
   മാതൃഭൂമി ദിനപത്രത്തിന്‍െറ യുടെ സീനിയര്‍ ഫോട്ടോഗ്രാഫറായിരുന്നു ബിജുരാജ്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ 48 അവര്‍ ചലഞ്ച് സോഷ്യല്‍, ഖത്തര്‍ ഒളിമ്പിക് കമ്മറ്റി കായിക ഫോട്ടോഗ്രഫി അവാര്‍ഡ്, ക്യു.എന്‍.ബി ഫുട്ബോള്‍ ഫോട്ടോഗ്രഫി അവാര്‍ഡ്, ഖത്തര്‍ അമീരി ഗാര്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡ്, ഖത്തര്‍ അമീരി ഗാര്‍ഡ് ക്യു.എന്‍.ഡി.ഫോട്ടോഗ്രഫി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ കൊയ്യ സ്വദേശിയാണ് ബിജുരാജ്. ബോബിയാണ് ഭാര്യ. മകള്‍.: ദിയ.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.