കള്‍ച്ചറല്‍ ഫോറം ചെസ്സ്: ഫൈനല്‍   മത്സരങ്ങള്‍  ഇന്ന്

ദോഹ: കള്‍ച്ചറല്‍  ഫോറം കായികോത്സവം  ചെസ്സ് ടൂര്‍ണമെന്‍റിന്‍െറ  പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍  മത്സരങ്ങള്‍  നുഐജയിലെ കള്‍ച്ചറല്‍  ഫോറം ഹാളില്‍ നടന്നു. ഖത്തറിലെ മലയാളി ഗ്രാന്‍റ് മാസ്റ്റേഴ്സിന്‍്റെ ആവേശകരമായ പോരാട്ടങ്ങള്‍ക്ക് കള്‍ച്ചറല്‍ ഫോറം ഹാള്‍ വേദിയായി. പ്രീ ക്വാര്‍ട്ടറില്‍  പത്തനംതിട്ട, തിരുവമ്പാടി, തൃശൂര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ-അല്‍ മുശാഹല്‍, മലപ്പുറം, പാലക്കാട്, വടകര, കൊടുവള്ളി,  തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍,  ബേപ്പൂര്‍-കോഴിക്കോട് എന്നീ  ടീമുകളിലായി  ദാനിഷ്, അഹ്മദ് ശാഫി, അഫ്സല്‍, ആസിം, പ്രേം റോഷന്‍, റെറ്റിനാള്‍ഡ്, നിയാസ്, ഹിജാസ്, റോണി, മുനീര്‍, നബീല്‍, യാസിര്‍, വിനീത്, ഐസക് ജയരാജ്, ദിലേഷ്, ഷാന്‍ എന്നീ താരങ്ങള്‍ മാറ്റുരച്ചു. ശേഷം നടന്ന ക്വാര്‍ട്ടര്‍  ഫൈനലില്‍ ആസിം (പാലക്കാട്), അഹ്മദ് ശാഫി (തിരുവമ്പാടി ),  റെറ്റിനാള്‍ഡ് (തിരുവനന്തപുരം), നിയാസ് (എറണാകുളം), മുനീര്‍(തൃശൂര്‍) , നബീല്‍  (മലപ്പുറം), ഐസക് ജയരാജ് (തിരുവനന്തപുരം), ഷാന്‍ (കണ്ണൂര്‍) എന്നീ   താരങ്ങള്‍  ശക്തമായ പോരാട്ടം കാഴ്ചവെച്ചു.  എറണാകുളം, തിരുവമ്പാടി, കണ്ണൂര്‍, തൃശൂര്‍ ടീമുകളുടെ  കളിക്കാര്‍ സെമി ഫൈനലില്‍  പ്രവേശിച്ചു. 
ഇന്ന്  നടക്കുന്ന  സെമി ഫൈനലില്‍ എറണാകുളത്തിന്‍്റെ നിയാസ്  തിരുവമ്പാടിയുടെ  അഹ്മദ് ഷാഫിയെയും,  കണ്ണൂറിന്‍്റെ ഷന്‍ തൃശൂറിന്‍്റെ മുനീറിനെയും നേരിടും. സെമി ഫൈനല്‍ , ഫൈനല്‍  മത്സരങ്ങള്‍ ഉച്ചക്ക് ശേഷം മൂന്നു മണിക്ക് നുഐജയിലെ കള്‍ച്ചറല്‍  ഫോറം ഹാളില്‍  നടക്കുമെന്ന് ടൂര്‍ണമെന്‍റിന്‍െറ ഓള്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.