ഫിഫ ലോകകപ്പിന് തണലാകാന്‍ മരങ്ങള്‍ വളരുന്നു

ദോഹ:  ഫിഫ ലോകകപ്പ് 2022 ഭാഗമായുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഒരുഭാഗത്ത് പുരോഗമിക്കുമ്പോള്‍, സ്റ്റേഡിയങ്ങളോടനുബന്ധിച്ചുള്ള പ്രദേശങ്ങളിലെ ഹരിതവത്കരണ പദ്ധതിക്കായി  മരങ്ങള്‍ നഴ്സറികള്‍ വഴി പാകപ്പെടുത്തിയെടുക്കുകയാണ് അധികൃതര്‍.  ഇതിനകംതന്നെ മുന്നൂറ് മരങ്ങള്‍ ഈ നഴ്സറിയില്‍ നട്ടുപ്പിടിപ്പിച്ചുകഴിഞ്ഞു. വരുംവര്‍ഷങ്ങളിലായി ഇവയുടെ എണ്ണം 16,000 കവിയുമെന്നും അറുപതോളം ഗണത്തില്‍പ്പെടുന്നവയായിരിക്കും ഇവയുടെ ഇനങ്ങളെന്നും ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി വെബ് സൈറ്റില്‍ അറിയിച്ചു. 
മരുഭൂപ്രദേശങ്ങള്‍ക്ക് അനുയോജ്യമായതും ഖത്തറിന്‍െറ പൈതൃക  പ്രതീകവുമായ സിദ്റ വൃക്ഷമാണ് ഇവയില്‍ ഏറ്റവും കൂടുതലായി  നട്ടുപിടിപ്പിച്ചിരിക്കുന്നത്. ലോകകപ്പിനത്തെുന്ന കാണികളുടെ താവളങ്ങളോടനുബന്ധിച്ചും സ്റ്റേഡിയങ്ങളുടെ സാമീപ്യവും ഹരിതഭംഗി തീര്‍ക്കുകയാണ് ലക്ഷ്യം. നഴ്സറികളിലാണ് ഇതിനാവശ്യമായുള്ള പുല്ലും മരങ്ങളും നട്ടുവളര്‍ന്നത്.  മണ്‍തിട്ടകളൊരുക്കി ചെറിയ പുല്‍മേടുകളും മരത്തണലുകളും സൃഷ്ടിക്കാനാണ് അധികൃതരുടെ ശ്രമം. 
ദോഹക്ക് വടക്കുള്ള മലിനജല സംസ്കരണ കേന്ദ്രമായ ‘ദോഹ നോര്‍ത്ത് സ്വീവേജ് ട്രീറ്റ്മെന്‍റ് വര്‍ക്സ് പ്ളാന്‍റി’നോടനുബന്ധിച്ചാണ് മരങ്ങള്‍ വളര്‍ത്താനയുള്ള 8,80,000 ചതുരശ്രയടി ഉള്‍ക്കൊള്ളുന്ന നഴ്സറികള്‍ സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്രത്തില്‍നിന്നും മരങ്ങള്‍ക്കാവശ്യമായ ജലസേചനം ഉറപ്പുവരുത്തുന്നുണ്ട്. 18,000 ചതുരശ്രയടിലിയുള്ള രണ്ട് ചിറകള്‍ തയാറാക്കിയാണ് പുല്‍ച്ചെടികള്‍ക്കും മറ്റും ജലസേചനം ഉറപ്പുവരുത്തിയിട്ടുള്ളത്. 
ലോകകപ്പിനായി നിര്‍മിക്കുന്ന എല്ലാ സ്റ്റേഡിയം പരിധികളിലും പുല്‍മേടുകള്‍ തയാറാക്കും. ഓരോ വര്‍ഷവും 1.2 ദശലക്ഷം ചതുരശ്രയടി പുല്‍മേടുകള്‍ തയാറാക്കാനാകുംവിധം വര്‍ഷത്തില്‍ മൂന്നുതവണയായി 440,000 ചതുരശ്രയടി നടാനുള്ള പുല്ല് ഇവിടെ കൃഷ്ി ചെയ്തുവരുന്നതായി ഈ വിഭാഗത്തിന്‍െറ ചുമതലയുള്ള സീനിയര്‍ മാനേജര്‍ യാസര്‍ അല്‍ മുല്ല പറഞ്ഞു. 
സിദ്റ, ഫികസ്, അക്കേഷ്യ തുടങ്ങി ഏഷ്യയില്‍നിന്നും യൂറോപ്പില്‍നിന്നുമായുള്ള അറുപതോളം ഇനം മരങ്ങളാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചുവരുന്നത്.  വിവിധ സൈറ്റുകളിലത്തെിക്കുന്നതിനു മുമ്പായി അഞ്ചുവര്‍ഷത്തെ വളര്‍ച്ചയെങ്കിലും ഓരോ മരത്തിനും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.