ദോഹ: ഈ വര്‍ഷം നാലാം പാദത്തിന്‍െറ തുടക്കത്തോടെ രാജ്യത്തേക്ക് വിനോദ യാത്രികരുടെ വരവ് കൂടിയതായും കൂടുതല്‍പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ ടൂറിസം അതോറിട്ടി. കപ്പല്‍യാത്രികരുടെ വരവോടെയാണ് സന്ദര്‍ശകരുടെ വരവ് കൂടിയത്.
ഇതിനകം രണ്ട് ആഡംബരകപ്പലുകളാണ് യാത്രികരെയുംകൊണ്ട് എത്തിയത്. ഇനി 30 ആഡംബര കപ്പലുകള്‍ ഈ വര്‍ഷം നാലാംപാദത്തില്‍ എത്തും. അതിനായി രാജ്യത്തിന്‍െറ ടൂറിസം മേഖല കാത്തിരിക്കുകയാണ്. ഖത്തര്‍ എയ്ര്‍വെയ്സ് വഴി ദോഹയിലത്തെുന്ന യാത്രികര്‍ക്ക് ട്രാന്‍സിസ്റ്റ് വിസ അനുവദിക്കാനുള്ള നടപടി ഉദാരമാക്കിയതോടെ സന്ദര്‍ശകരുടെ എണ്ണം ഇനിയും വര്‍ധിക്കും എന്നും കരുതുന്നുണ്ട്്. ഈ വര്‍ഷം ഒമ്പത് മാസം വരെ രാജ്യത്ത് എത്തിയത് 2.000.180 സന്ദര്‍ശകരായിരുന്നു. 2015 ആദ്യം മുതല്‍ സെപ്തംബര്‍ വരെ 22.5 ലക്ഷം പേര്‍ ഖത്തറിലത്തെിയിരുന്നു. 2014നെ അപേക്ഷിച്ച് 2015ല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ എട്ട് ശതമാനം വര്‍ധന ഉണ്ടായിരുന്നു.
ഈ വര്‍ഷം ആദ്യ പകുതിയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ആറ് ശതമാനം കുറവുണ്ടായിരുന്നു. 14 ലക്ഷം പേരാണ് ഇക്കാലയളവില്‍ എത്തിയത്. റമസാനാണ് സഞ്ചാരികളുടെ എണ്ണത്തിലെ കുറവിന് കാരണമെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
ജിസിസിയില്‍ പൊതുവേ യാത്രകള്‍ കുറയുന്ന കാലമാണ് റമസാന്‍. എന്നാല്‍, ആഗസ്ത്, സപ്തംബര്‍ മാസത്തില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ പുരോഗതിയുണ്ടായിരുന്നു.
സമ്മര്‍ ഫെസ്റ്റിവലും ഈദുല്‍ അദ്ഹ ആഘോഷങ്ങളും കഴിഞ്ഞ മാസം സൗദിയില്‍ നിന്നുള്ള ലക്ഷത്തോളം സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.