ഖത്തറിന്‍െറ സാമ്പത്തിക സ്ഥിതി ഭദ്രം -അമീര്‍ 

ദോഹ: രാജ്യത്തിന്‍്റെ സാമ്പത്തിക നില ഏറെ ഭദ്രമാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അഭിപ്രായപ്പെട്ടു. മജ്ലിസ് ശൂറയുടെ 45-ാമത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിപണിയടക്കം വലിയ തിരിച്ചടി നേരിട്ടപ്പോഴും രാജ്യം സാമ്പത്തിക സുസ്ഥിതി പിടിച്ച് നിര്‍ത്തിയിട്ടുണ്ടെന്നും അമീര്‍ അഭിപ്രായപ്പെട്ടു. 
 എണ്ണ വിലയിടിവ് കാരണം രാജ്യത്തിന്‍്റെ മുന്‍ഗണനാ ക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാജ്യാന്തര റേറ്റിംഗ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് തന്നെ ഖത്തറിന്‍െറ സാമ്പത്തിക നില ഏറെ ഭദ്രമായി തന്നെ തുടരുന്നു. 
രാജ്യത്തില്‍ ദേശീയ മിഷന്‍ ലക്ഷ്യത്തിലത്തെിക്കുന്നതിന് നിശ്ചയദാര്‍ഢ്യത്തോടെ  മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്ന് അമീര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.ഇന്ധനത്തിന്‍്റെയും പ്രകൃതി വാതകത്തിന്‍്റെയും വിലയിടിവ് രാജ്യാന്തര വിപണിയില്‍ സംഭവിച്ചപ്പോഴും രാജ്യത്തിന്‍െറ വളര്‍ച്ച 3.6% ആണെന്നത്  ശുഭകരമായ കാര്യമാണ്. രാജ്യത്തിന് പുതിയ വരുമാന  സ്രോതസ്സുകള്‍ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇന്ധന-വാതക സ്രോതസ്സുകളെ മാത്രം അവലംബമാക്കിയാല്‍ പോര. ഇന്ധന റേറ്റിംഗില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ് ഖത്തറുളളത്. ലോക നിലവാരത്തില്‍ പതിനെട്ടാം സ്ഥാനവും മധ്യേഷ്യയില്‍ രണ്ടാം സ്ഥാനവും ഖത്തറിനാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി വ്യക്തമാക്കി. 
വിഷന്‍ 2030 എന്ന  ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ ഊര്‍ജിതപ്പെടുത്താനാണ് തീരുമാനം. രണ്ടാമത്തെ ദേശിയ വികസന സ്ട്രാറ്റജിയുടെ (2017-2022) പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ഖത്തര്‍ എന്നും അദ്ദേഹം വ്യക്തമാക്കി. 
രാജ്യം വികസനത്തിന്‍്റെ പാതയിലാണ്. അറുപത് ബില്യന്‍ റിയാലാണ് റോഡ് വികസനത്തിന് നീക്കി വെച്ചിരിക്കുന്നത്. 2022 ഓടെ ഇത് പൂര്‍ത്തിയാകും. സൗരോര്‍ജ്ജ പദ്ധതി 200 മെഗാവാട്ടില്‍ നിന്ന് 300 മെഗാവാട്ടായി ഉയര്‍ത്തുന്ന നടപടികള്‍ സജീവമായി നടന്ന് വരുന്നു.
 പൊതു മേഖലാ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ തങ്ങളുടെ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് അമീര്‍  പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. 
ജി.സി.സി അംഗ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കുക  ലക്ഷ്യമാണ്. പരസ്പരം ആദരവും ബഹുമാനവും നിലനിര്‍ത്തി കൊണ്ട് ഭിന്നാഭിപ്രായങ്ങളില്‍ പരിഹാരം കാണാന്‍ ശ്രമിക്കും. ആരുടെയും ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാതെ തന്നെ സഹകരിക്കുകയാണ് രാജ്യത്തിന്‍െറ രീതിയെന്നും അമീര്‍ പറഞ്ഞു. 
മുസ്ലിം- അറബ് വിഷയങ്ങളില്‍ ഒരു നിലക്കും പുറകേട്ട് പോകാന്‍ ഖത്തര്‍ തയ്യാറാവുകയില്ല. ഫലസ്തീന്‍ വിഷയത്തിന് പ്രഥമ പരിഗണ എന്നുമുണ്ടെന്നും അമീര്‍ വ്യക്തമാക്കി. 
സിറിയയിലെ പ്രശ്നത്തില്‍ ഖത്തര്‍  സിറിയന്‍ ജനതക്കൊപ്പമാണ് നിലകൊള്ളുന്നത്.
 രാഷ്ട്രീയ പരിഹാരമാണ് അവിടെ ഉണ്ടാകേണ്ടത്. മാനുഷിക പരിഗണന വെച്ച് ഏതുതരത്തിലുള്ള സന്നദ്ധ സമാധാന പ്രവര്‍ത്തനത്തിനും ഖത്തര്‍ എന്നും സന്നദ്ധമായിരിക്കുമെന്ന് അമീര്‍ പ്രഖ്യാപിച്ചു. 
ശൂറ അംഗങ്ങള്‍ക്ക് പുറമെ പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഖലീഫ ആല്‍ഥാനി,  ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, രാജ്യത്തെ നയതന്ത്ര പ്രതിനിധികള്‍ എന്നിവരും അമീറിന്‍്റെ ഉദ്ഘാടന പ്രസംഗം ശ്രവിക്കാന്‍ എത്തിയിരിന്നു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.