ഇന്‍റര്‍ സ്കൂള്‍ ടീച്ചേഴ്സ് ചര്‍ച്ച സംഗമം സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്കൂള്‍ അധ്യാപകര്‍ക്കായി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ ഇന്‍റര്‍ സ്കൂള്‍ ചര്‍ച്ചസംഗമം സംഘടിപ്പിച്ചു.
ശിക്ഷണരീതിയിലെ വ്യതിരക്തതകളും വിദ്യാഭ്യാസ മേഖലകളിലെ അവസരങ്ങളും സംബന്ധിച്ച് പാനല്‍ അംഗങ്ങളായ വാസവി അയ്യനന്‍ (ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍), ജാസ്മിന്‍ ടി. വര്‍ഗീസ് (ബിര്‍ള പബ്ളിക് സ്കൂള്‍), ജോസ് തോമസ് (ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍), അന്നമ്മ ഷമ്മി (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), ഫാത്തിമ ഷംറൂത്(നോബ്ള്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍), എലിസബത്ത് ജോര്‍ജ് മാത്യു (അല്‍ഖോര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍), ലത മാത്യു (രാജഗിരി പബ്ളിക് സ്കൂള്‍), ഷിറീന്‍ അഹമ്മദ് (പേള്‍ സ്കൂള്‍), മാളവിക മിത്ര (ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍) എന്നിവര്‍ സംസരിച്ചു. ശാന്തിനികേതന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഡൂഡ്ലി ഒകോനോര്‍ ചര്‍ച്ച നിയന്ത്രിച്ചു. ബിര്‍ള സ്കൂള്‍ പ്രിന്‍സിപ്പല്‍ എ.കെ ശ്രീവാസ്തവ, ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അസ്ന നഫീസ്, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാകേഷ് സിങ് തോമര്‍, ഒലിവ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ എ.ജെ ജോര്‍ജ്, പേള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മഞ്ജരി രെക്രിവാള്‍ എന്നിവര്‍ ചര്‍ച്ചയില്‍ വിശിഷ്ടാതിഥികളായി എത്തിയിരുന്നു.
ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ സ്കൂളുകളിലെയും അധ്യാപകരെ ഒരു കുടക്കീഴില്‍ അണിനിരത്തിയ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിനെ വിശിഷ്ടാതിഥികള്‍ അഭിനന്ദിച്ചു. അധ്യാപന ശിക്ഷണ രംഗത്തെ തങ്ങളുടെ അനുഭവങ്ങളും പരിചയ സമ്പത്തും ചര്‍ച്ചക്കിടെ അധ്യാപകര്‍ പങ്കുവെച്ചു. ഡൊണാള്‍ഡ് ഡികോസ്റ്റ സ്വാഗതവും ഹീന ഇംറാന്‍ നന്ദിയും പറഞ്ഞു.
വ്യത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ച സ്കൂള്‍ മാനേജ്മെന്‍റിന് ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സുഭാഷ് നായര്‍ ഇത്തരം നന്ദി രേഖപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.