ദോഹ: ലുസൈല്‍ സര്‍ക്യൂട്ട് സ്പോര്‍ട്സ് ക്ളബിന്‍െറ (എല്‍.സി.എസ്്.സി) കീഴിലെ പ്രശസ്തമായ ലുസൈല്‍ അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ മോട്ടോര്‍ ബൈക്ക്-കാര്‍ട്ട് റേസിങിനായി എത്തുന്നത് നിരവധി യുവാക്കള്‍. പൊതുജനങ്ങള്‍ക്കായി ട്രാക്ക് തുറന്നുകൊടുത്തതോടെ വാരാന്ത്യദിനത്തില്‍ കടുത്ത ചൂടുള്ള കാലാവസ്ഥയിലും ഒട്ടേറെ പേരാണ് റേസിങില്‍ പങ്കാളികളാവാനും ആസ്വദിക്കാനുമത്തെിയത്. നാല് ചക്രങ്ങളുള്ള കാര്‍ട്ടിങ് റേസിലാണ് യുവാക്കള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. ചിലര്‍ സ്വന്തം ബൈക്കുകളും ഹെല്‍മെറ്റുകളുമായി എത്തിയപ്പോള്‍ മറ്റുചിലര്‍ ഇവ രണ്ടും ക്ളബില്‍ നിന്ന് വാടകക്കെടുത്താണ് ട്രാക്കിലിറങ്ങിയത്. കൂടുതല്‍ യുവാക്കളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനാണ് സര്‍ക്യൂട്ട് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ജൂലൈ ഒന്ന് വരെ ഇത് തുടരും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ രാത്രി 10.30 വരെ ട്രാക്ക് പുറത്തുള്ളവര്‍ക്കായി തുറക്കുക. റമദാനില്‍ ഇത് രാത്രി 8.30 മുത 11.30 വരെയായിരിക്കും. 15 മിനുട്ട് നീണ്ടുനില്‍ക്കുന്ന ഓരോ സെഷനും ഒരാള്‍ക്ക് 100 റിയാലാണ് ഈടാക്കുന്നത്.
ലുസൈല്‍ അന്താരാഷ്ട്ര സര്‍ക്യൂട്ട് ഫെബ്രുവരി ഒന്ന് മുതല്‍ കായിക വ്യായാമങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കുമായും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. വൈകുന്നേരം അഞ്ച് മണി മുതല്‍ 8.30 വരെയാണ് പൊതുജനങ്ങള്‍ക്ക് സൗജന്യമായി മൈതാനം ഉപയോഗിക്കാവുന്നത്. സൈക്കിളിങ്, ഓട്ടം, നടത്തം എന്നിവയുടെ പരിശീലനത്തിനായി മൈതാനം ഉപയോഗിക്കാം. അന്താരാഷ്ട്ര മത്സരവേദിയും മികച്ച നിലവാരത്തിലുള്ളതും സുരക്ഷിതത്വവുമുള്ള ഇവിടെ നിരവധി സൗകര്യങ്ങളാണുള്ളത്. പരിശീലനത്തിനത്തെുന്ന കായികപ്രേമികള്‍ക്ക് മികച്ച അവസരമാണിവിടെ ലഭിക്കുന്നത്. എല്‍.സി.എസ്.സിയുടെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടികള്‍ അരങ്ങേറുന്ന ഈ കളിക്കളം തുടക്കക്കാര്‍ക്കും കുടുംബങ്ങള്‍ക്കും കായിക വിദഗ്ധര്‍ക്കും മറ്റു ക്ളബുകള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പര്യാപ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.