ദോഹ: നക്ബ കൂട്ടപ്പാലായനത്തിന്‍െറ ഓര്‍മക്കായി ലോകത്തിലെ ഏറ്റവും വലിയ താക്കോലിന്‍െറ അനാഛാദനം ഇന്ന് കതാറ കള്‍ച്ചറല്‍ വില്ളേജില്‍ നടക്കും. ഏറ്റവും വലിയ താക്കോലെന്ന റെക്കോര്‍ഡ് നേടി ഗിന്നസ് ബുക്കില്‍ ഇടം നേടാനാണ് സംഘാടകരുടെ ശ്രമം. ഫലസ്തീനില്‍ നിന്ന് പുറത്താക്കപ്പെട്ട, സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളെയാണ് ഈ താക്കോല്‍ പ്രതിനിധീകരിക്കുന്നതെന്ന് പരിപാടിയുടെ സംഘാടകരിലൊരാളായ കതാറയിലെ അര്‍ദ് കനാന്‍ റെസ്റ്റോറന്‍റ പ്രതിനിധി പറഞ്ഞു. ഇത് ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല, വരും തലമുറകള്‍ക്ക് കൂടി വേണ്ടിയുള്ളതാണ്. സ്വന്തം മണ്ണിലേക്ക് തിരിച്ചുപേകാന്‍ പോരാടുന്ന തങ്ങളുടെ സഹോദരന്മാരുടെ പ്രതീകം കൂടിയാണ് ഈ താക്കോലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നക്ബയുടെ ദിവസം കൂടിയാണ്. ഫലസ്തീന്‍ ഭൂമിക കൈയേറി ഇസ്രയേല്‍ സ്ഥാപിക്കപ്പെട്ട ദിനമാണ് നഖ്ബ ദിനമെന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ദിനം തന്നെ തെരെഞ്ഞെടുക്കപ്പെട്ടത് തന്നെ തങ്ങളുടെ രാജ്യത്ത് നിന്നും ബലമായി പിടിച്ചിറക്കി ആട്ടിയോടിക്കപ്പെട്ട ഫലസ്തീനികളെ ഓര്‍മിക്കാന്‍ കൂടിയാണ് പരിപാടിയെന്നും സംഘാടകര്‍ വ്യക്തമാക്കി. ഒരു ദിവസം അവര്‍ക്ക് തങ്ങളുടെ ഭൂമിയില്‍ തിരിച്ചത്തൊനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
കതാറ ആംഫി തിയറ്ററിലാണ് ലോകത്തിലെ ഏറ്റവും വലിയ താക്കോലിന്‍്റെ പ്രകാശനം നടക്കുക. 2006 സെപ്റ്റംബറില്‍ സൈപ്രസില്‍ നിര്‍മിച്ച ഏറ്റവും വലിയ താക്കോലിന്‍െറ റെക്കോര്‍ഡ് തകര്‍ക്കുക കൂടിയാണ് ഇതില്‍ ലക്ഷ്യം വെക്കുന്നത്. അഞ്ചര മീറ്റര്‍ നീളവും 2.6 മീറ്റര്‍ വീതിയുമാണ് താക്കോലിനുള്ളത്. പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിന് പ്രവേശന പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 100 മുതല്‍ 350 റിയാല്‍ വരെയാണ് പാസ് ചാര്‍ജ്. വൈകീട്ട് ഏഴിനാണ് ചടങ്ങ് ആരംഭിക്കുക. ഇതിനോടനുബന്ധിച്ച് പ്രത്യേക സംഗീത പരിപാടിയും നടക്കും. 2013ല്‍ അറബ് ഐഡ്ല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ യുവ ഫലസ്തീന്‍ സംഗീതജ്ഞന്‍ മുഹമ്മദ് അസ്സാഫ് ആണ് പരിപാടി നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.