ദോഹ: ഖത്തറിലെ മലയാളി പ്രവാസികള്‍ ഫുട്ബാളിനോട് കാണിക്കുന്ന ആഭിമുഖ്യവും ആവേശവും ഇന്ത്യന്‍ സമൂഹത്തിന് തന്നെ അഭിമാനവും മാതൃകയുമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്‍റ് ശംസുദ്ദീന്‍ ഒളകര അഭിപ്രായപ്പെട്ടു. വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ വാഖ് സംഘടിപ്പിക്കുന്ന ആറാമത് ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചലച്ചിത്രതാരം ഹരിശ്രീ അശോകന്‍ മുഖ്യാതിഥിയായിരുന്നു.
തന്‍്റെ ഫുട്ബാള്‍ അനുഭവം നര്‍മത്തില്‍ ചാലിച്ച് ഹരിശ്രീ അശോകന്‍ പങ്കുവെച്ചു. വാഖിന്‍െറ ജീവകാരുണ്യ പ്രവര്‍ത്തനവും ഫുട്ബാള്‍ സംഘാടനവും പ്രോത്സാഹനജനകമാണെന്നും ഇത്തരം സംരംഭങ്ങളെ എക്കാലത്തും വളര്‍ന്ന് പന്തലിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇന്ത്യന്‍ ഇസ്്ലാമിക് അസോസിയേഷന്‍ പ്രസിഡന്‍റ് വി.ടി. ഫൈസല്‍ ആശംസകള്‍ നേര്‍ന്നു. കണ്ണന്‍ കാര്‍ത്ത, അല്‍നെറ്റ് ഗാരേജ് ഷാജഹാന്‍, ജീനിയസ് ലിമോസിന്‍ എം.ഡി. ഉമ്മര്‍, ഫെയ്സ് ഖത്തര്‍ എം.ഡി. മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.