ദോഹ: സ്പെയിനിലെ ഒന്നാം ഡിവിഷന്‍ ക്ളബായ വിയ്യാ റയല്‍ ഖത്തര്‍ യുവതാരം അക്രം അഫീഫുമായി കരാര്‍ ഒപ്പിട്ടു. ഇതോടെ സ്പാനിഷ് ലാ ലിഗ ചരിത്രത്തില്‍ ആദ്യമായി പന്തുതട്ടുന്ന ഖത്തര്‍ താരമായി അക്രം അഫീഫ് മാറും. വിയ്യാ റയലുമായി കരാര്‍ ഒപ്പു വെച്ച കാര്യം താരം തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. താരത്തിന്‍െറ കൈമാറ്റം സംബന്ധിച്ച് അക്രം അഫീഫിന്‍െറ നിലവിലെ ക്ളബായ അല്‍ സദ്ദും വിയ്യാ റയലും കരാറിലത്തെിയിട്ടുണ്ട്. വിയ്യാ റയല്‍ വെബ്സൈറ്റും ഖത്തര്‍ താരവുമായുള്ള കരാര്‍ പുറത്തുവിട്ടിട്ടുണ്ട്.
വിയ്യാ റയല്‍, സെവിയ്യ യൂത്ത് ടീമുകള്‍ക്കായി പന്തുതട്ടിയ അക്രം അഫീഫിന് ലാലിഗയിലത്തെുമ്പോള്‍, സ്പാനിഷ് കളി മൈതാനങ്ങള്‍ അപരിചിതമാകുകയില്ല. 19കാരനായ അക്രം അഫീഫ്, കഴിഞ്ഞ ഏഷ്യന്‍ അണ്ടര്‍ 21 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിനെ സെമി ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
സ്വപ്നം യാഥാര്‍ഥ്യമാകുകയാണ് എന്നായിരുന്നു കരാറുറപ്പിച്ചതുമായി ബന്ധപ്പെട്ട് അക്രം അഫീഫ് വ്യക്തമാക്കിയത്. നിരവധി ഖത്തര്‍ താരങ്ങള്‍ യൂറോപില്‍ പന്തു തട്ടുന്നുണ്ടെങ്കിലും ഒരു മേജര്‍ ലീഗില്‍ ഖത്തര്‍ താരം ബൂട്ട്കെട്ടുന്നത് ഇതാദ്യമാണ്.
സ്പാനിഷ് ലീഗില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ വിയ്യാ റയലിന് സാധിച്ചാല്‍ അടുത്ത ചാമ്പ്യന്‍സ് ലീഗിലും അക്രം അഫീഫിനെ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.