ദോഹ: മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലിലെ വിവരങ്ങള്‍ അനധികൃതമായി കോപ്പിയടിച്ച് വിവര്‍ത്തനം ചെയ്ത് ഖത്തര്‍ മലയാളി ഡയറക്ടറി എന്ന പേരില്‍ പ്രസിദ്ധീകരിച്ചതായി പരാതി. ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തങ്ങള്‍ ഇറക്കിയ പുസ്തകം ഇംഗ്ളീഷില്‍ പകര്‍ത്തിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മീഡിയ പ്ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ മലയാളി മാന്വലിലെ ഫോട്ടോകളും വിവരങ്ങളും അനധികൃതമായാണ് ഖത്തര്‍ മലയാളി ഡയറക്ടറിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ ഖത്തര്‍ മലയാളി ഡയറക്ടറിയുടെ മാനേജിങ് ഡയറക്ടര്‍ സന്തോഷ് കൊട്ടാരം, ഖത്തര്‍ പ്രതിനിധി പ്രീതി കൊട്ടാരം എന്നിവര്‍ക്കെതിരെ ഖത്തറിലും, പബ്ളിഷറും ചീഫ് എഡിറ്ററുമായ സാജീദ് ഖാന്‍ പനവേലില്‍, എക്സിക്യുട്ടീവ് എഡിറ്റര്‍ വി.കെ ജോണി എന്നിവര്‍ക്കെതിരെ നാട്ടിലുമാണ് നിയമനടപടി ആലോചിക്കുന്നത്.
2011ലാണ് മീഡിയ പ്ളസ് ഖത്തര്‍ മലയാളി മാന്വല്‍ പ്രസിദ്ധീകരിച്ചത്. 2013 ല്‍ മാന്വലിന്‍െറ പരിഷ്കരിച്ച രണ്ടാം പതിപ്പും പുറത്തിറക്കി. കൂടുതലാളുകളെ ഉള്‍പ്പെടുത്തി മൂന്നാം പതിപ്പ് പുറത്തിറക്കാനുളള ശ്രമങ്ങള്‍ക്കിടെയാണ് തങ്ങളുടെ പ്രസിദ്ധീകരണത്തിലെ ഭൂരിഭാഗം പേജുകളും അതേപടി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതഎ ശ്രദ്ധയില്‍പ്പെട്ടത്. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഈ പ്രസിദ്ധീകരണം ഖത്തറിലത്തെിയതെന്നാണ് അറിയുന്നതെന്നും അമാനുല്ല പറഞ്ഞു. അഫ്സല്‍ കിളയില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷറഫുദ്ദീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിങ് കോ ഓഡിനേറ്റര്‍മാരായ ഫൗസിയ അക്ബര്‍, അബ്ദുല്‍ ഫതാഹ് നിലമ്പൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.