ഖിയ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍  ടൂര്‍ണമെന്‍റ് 18 മുതല്‍

ദോഹ: ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സ്പോര്‍ട്സ് ആന്‍റ് ഗെയിംസ് (ഖിയ) സംഘടിപ്പിക്കുന്ന നാലാമത് ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് മാര്‍ച്ച് 18ന് ആരംഭിക്കും. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍െറ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന കെ മാര്‍ട്ട് ട്രോഫിക്ക് വേണ്ടിയുള്ള ചാമ്പ്യന്‍സ് ലീഗില്‍ പത്ത് ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് ഗ്രൂപ്പുകളിലായി ലീഗ് റൗണ്ട് അടിസ്ഥാനത്തില്‍ നടത്തുന്ന ടൂര്‍ണമെന്‍റില്‍ കേരളത്തിന് പുറത്തുനിന്നുള്ള രണ്ടു ടീമുകളും ഗ്രൗണ്ടിലിറങ്ങും. ദോഹ സ്റ്റേഡിയത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വെകുന്നേരമാണ് മത്സരങ്ങള്‍. വ്യാഴാഴ്ച 7.30നും വെള്ളിയാഴ്ച ഏഴ് മണിക്കുമാണ് കളികള്‍. ഇരു ഗ്രൂപ്പുകളിലായി നാല് മത്സരങ്ങള്‍ ഓരോ ടീമിനുമുണ്ടാകും. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യസ്ഥാനത്തത്തെുന്ന രണ്ട് ടീമുകള്‍ സെമിഫൈനലിന് അര്‍ഹത നേടും. 
മെയ് ആറിനാണ് ഫൈനല്‍ മത്സരം. ഗ്രൂപ്പ് എയില്‍ ചെന്നൈ എഫ്.സി, യാസ് തൃശൂര്‍, ഇമാദി ഖത്തര്‍, നാദം ദോഹ, ഡെസേര്‍ട്ട് ലൈന്‍ എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ എഫ്.സി ഗോവ ഖത്തര്‍, സ്കിയ (റൂസിയ ഗ്രൂപ്പ്), കള്‍ചറല്‍ ഫോറം ഖത്തര്‍, ടീം എം.ബി.എം, നാഷന്‍വൈഡ് കെ.പി.എ.ക്യു എന്നീ ടീമുകളുമാണ് ഏറ്റുമുട്ടുക. ഗോവ, മഹാരാഷ്ട്ര കളിക്കാരുള്‍ക്കൊള്ളുന്നതാണ് എഫ്.സി ഗോവ. തമിഴ്നാട്, കര്‍ണാടക കളിക്കാരുടെ ടീമാണ് ചെന്നൈ എഫ്.സി.
ചാമ്പ്യന്‍ഷിപ്പിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ എട്ടിന് ഇന്ത്യയിലെയും ഖത്തറിലെയും പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ നടക്കും. 
ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഏഷ്യന്‍ കമ്യൂണിറ്റി ഫുട്ബാള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലോകകപ്പ് ഫുട്ബാള്‍ ക്വാളിഫൈയിംഗുമായി ബന്ധപ്പെട്ട് ഈ മാസം 24ന് അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന ഖത്തര്‍ ഹോങ്കോങ് മത്സരം വിജയിപ്പിക്കാന്‍ ഇന്ത്യന്‍ സമൂഹം രംഗത്തിറങ്ങണമെന്ന് സംഘാടകര്‍ ആഹ്വാനം ചെയ്തു. 2022 ലോകകപ്പിന് ആതിഥ്യമരുളുന്ന രാഷ്ട്രമെന്ന നിലയില്‍ ഖത്തറിന് പൂര്‍ണപിന്തുണ അറിയിക്കുന്നതിനൊപ്പം ഇന്ത്യക്കാര്‍ക്കിടയില്‍ ഫുട്ബാള്‍ ജനകീയമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രതിനിധികളായ നബീല്‍ അല്‍ഖയീദ്, മുഹമ്മദ് ഹാഷിം, ഖിയ പ്രസിഡന്‍റ് ഇ.പി. അബ്ദുറഹ്മാന്‍, ഹബീബുന്നബി, കോ ഓഡിനേറ്റര്‍ സഫീര്‍ റഹ്മാന്‍, വൈസ്പ്രസിഡന്‍റുമാരായ നീലാങ്ഷു ഡേ, അബ്ദുല്‍ബഷീര്‍, കെ.സി. അബ്ദുറഹ്മാന്‍, രക്ഷാധികാരികളായ മുഹമ്മദ് ഖുതുബ്, എം.എസ്. ബുഖാരി, കെ മാര്‍ട്ട് ജനറല്‍ മാനേജര്‍ സാജിദ് അലി, ഖിയ ഡയറക്ടര്‍മാരായ റഫീഖ് ചെറുകാരി, അ്ബദുറഹ്മാന്‍, ഷഹീര്‍ ചാവക്കാട്, സി. കബീര്‍, ഹംസ ആലുവ എന്നിവര്‍ പങ്കെടുത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.