ദോഹ: വിസ കാലാവധി അവസാനിച്ചിട്ടും കഴിഞ്ഞവര്‍ഷം അനധികൃതമായി രാജ്യത്ത് തങ്ങിയവരുടെ എണ്ണം 26,000 വരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ തടയുന്നതിനായി പിടിക്കപ്പെടുന്നവര്‍ക്ക് ജി.സി.സി രാജ്യങ്ങളില്‍ മൊത്തം നിരോധം ഏര്‍പ്പെടുന്നതടക്കമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നതായി സെര്‍ച്ച് ആന്‍റ് ഫോളോഅപ്പ് ഡയറക്ടര്‍ നാസര്‍ ഇസ്സ അല്‍ സയ്യിദ് പ്രാദേശിക പത്രത്തോട് പറഞ്ഞു.
വിസ സംബന്ധമായ വിവിധതരത്തിലുള്ള പ്രശ്നങ്ങളില്‍പ്പെട്ട് 25,487 പേരാണ് കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി താമസിക്കുന്നതായി കണ്ടത്തെിയത്.
ഇവയില്‍ തൊഴിലുടമ വിസ പുതുക്കാത്തതിനാല്‍ തങ്ങേണ്ടി വന്നവരും (ഇത്തരം കേസുകളില്‍ മന്ത്രാലയം പുതുക്കാനായി ആവശ്യപ്പെടാറുണ്ട്), സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവരും ഉള്‍പ്പെടും. വിവിധ പ്രോജക്ടുകള്‍ക്കായി ഖത്തറിലത്തെുകയും പദ്ധതികള്‍ തീരുന്ന മുറക്ക് രാജ്യംവിടാതെ മറ്റ് ജോലികള്‍ക്കായി ഇവിടെ തങ്ങുന്നവരും ജോലി ആവശ്യാര്‍ഥം രാജ്യത്തത്തെുകയും ജോലിയില്ലാത്ത അവസ്ഥ വരികയും തുടര്‍ന്ന് അനധികൃതമായി മറ്റു ജോലിയിലേര്‍പ്പെടുന്നവരും ഈ ഗണത്തിപ്പെടും.
അനധികൃത താമസക്കാരെ കണ്ടുപിടിക്കാനായി വിവിധ പദ്ധതികളാണ് മന്ത്രാലയം ആവിഷ്കരിച്ച് വരുന്നത്. വാഹനപരിശോധന നടത്തുകയും ഡ്രൈവറടക്കമുള്ള യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയുമാണ് ഇതിലൊന്ന്. ഇതിനുപുറമെ ഇത്തരക്കാര്‍ക്ക് പ്രാദേശിക നിരോധം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.
നിയമലംഘനം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ കൈമാറുകയും കുറ്റവാളികള്‍ മറ്റൊരു രാജ്യത്ത് പ്രവേശിക്കുന്നത് തടകയും ചെയ്യും.
നൂറുകണക്കിന് ആളുകളെയാണ് അനധികൃതമായി രാജ്യത്തേക്ക് കടത്തുകയും വിവിധയിനം ജോലികള്‍ക്കായി നിയോഗിക്കുകയും ചെയ്യുന്നതെന്നും മനുഷ്യാവകാശ കമീഷന്‍ അടക്കം കുറ്റപ്പെടുത്തിയിരുന്നു. തൊഴില്‍നിയമം ലംഘിച്ച് ഇത്തരക്കാരെ കൊണ്ടുവരുന്ന കമ്പനികളെ ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയിലുള്‍പ്പെടുത്തുകയും വിസക്കച്ചവടം അവസാനിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്. 5,400 കമ്പനികളും 3,460 സ്പോണ്‍സര്‍മാരുമാണ് കഴിഞ്ഞവര്‍ഷം നടപടിക്ക് വിധേയമായത്. ഇതുകൂടാതെ ഗാര്‍ഹിക തൊഴിലാളികളെ ഒളിച്ചോടാന്‍ സഹായിക്കുന്നവര്‍ക്കും കടുത്ത ശിക്ഷയാണ് ആഭ്യന്തരമന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുള്ളത്. മൂന്നുവര്‍ഷം തടവും 50,000 റിയാല്‍ പിഴയുമാണ് ഇവര്‍ക്കുള്ള ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.