ദോഹ: പ്രവാസികള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ എട്ടിരട്ടി വരെ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നത് സ്വദേശികളാണെന്ന് പഠനറിപ്പോര്‍ട്ട്. പെര്‍മനന്‍റ് പോപുലേഷന്‍ കമ്മിറ്റി പഠന റിപ്പോര്‍ട്ടിലാണ് ഖത്തരികളുടെ ആളോഹരി ജല ഉപഭോഗം സ്വദേശികളുടേതില്‍ നിന്ന് ഏഴു മുതല്‍ എട്ടു മടങ്ങ് വരെ കൂടുതലാണെന്ന് വ്യക്തമാക്കിയത്. ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം 82.2 ക്യുബിക് മീറ്ററാണ് പ്രവാസികളുടെ ശരാശരി വാര്‍ഷിക ജല ഉപഭോഗമെങ്കില്‍ സ്വദേശികളുടേത് 600.5 ക്യൂബിക് മീറ്ററാണ്. 2014ല്‍ പ്രവാസികള്‍ 76.8 ക്യുബിക് മീറ്റര്‍ ജലവും ഖത്തരികള്‍ 569.7 ക്യുബിക് മീറ്റര്‍ ജലവുമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഈ വര്‍ഷം സ്വദേശികളുടെ ഉപഭോഗം 632.9 ക്യുബിക് മീറ്ററും വിദേശികള്‍ 87.9 ക്യുബിക് മീറ്ററും കടക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 1990-2012 കാലയളവിലാണ് രാജ്യത്തെ ജല ഉപയോഗം ഇരട്ടിയായി വര്‍ധിച്ചത്. 1990ല്‍ 182 ക്യുബിക് മീറ്ററും 2000ല്‍ 230ഉം 2012 ല്‍ 400 ക്യുബിക് മീറ്ററുമായി ഉയര്‍ന്നു. 2000-2012 കാലയളവില്‍ ജനസംഖ്യയിലും 4.7 ശതമാനത്തിന്‍െറ വര്‍ധനവുണ്ടായി. ഖത്തര്‍ നാഷനല്‍ വിഷന്‍ 2030ന്‍െറ ഭാഗമായാണ് രാജ്യത്തെ ജനസംഖ്യയെയും ജല ഉപയോഗത്തെയും അടിസ്ഥാനാക്കി പഠന റിപ്പോര്‍ട്ട് തയാറാക്കുന്നത ്. ഈ സമിതി നിലവില്‍വന്ന 2008ന് ശേഷം ഇത് എട്ടാം തവണയാണ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുന്നത്.
നദികള്‍ ഇല്ലാത്തതും കുറഞ്ഞ മഴ ലഭ്യതയും (വര്‍ഷത്തില്‍ 76 മി.മീ) കണക്കിലെടുത്ത് സ്ഥായിയായ ജലസ്രോതസുകളുടെ സംരക്ഷണമാണ് ഇത്തരമൊരു പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.
കടല്‍വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനെയാണ് ഖത്തര്‍ മുഖ്യമായും ആശ്രയിക്കുന്നത്. ആകെ ഉപയോഗിക്കുന്ന ജലത്തിന്‍െറ 54 ശതമാനവും ഈ രീതിയിലൂടെ ഉല്‍പാദിപ്പിക്കുന്നതാണ്. കാര്‍ഷികാവശ്യങ്ങള്‍ക്കായി മാത്രമാണ് ലഭ്യമാകുന്ന 36 ശതമാനം ഭൂഗര്‍ഭ ജലവും ഉപയോഗിക്കുന്നത്. ഇതുകൂടാതെ അഴുക്കുവെള്ളം പുനരുല്‍പാദിപ്പിച്ച് പൊതുപാര്‍ക്കുകളില്‍ ചെടി നനക്കാനും മറ്റും ഉപയോഗിച്ചുവരുന്നുണ്ട്.
ഇതിന്‍െറ അളവ് പത്തുശതമാനം വരും. ഭാവിയിലെ അടിയന്തര ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ജലസംരക്ഷണ-സംഭരണ ആവശ്യങ്ങളടങ്ങിയ നിര്‍ദേശങ്ങളും പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2011ല്‍ നിന്ന് 2020 ആകുമ്പോഴേക്കും ദിനേനയുള്ള ജല ഉപയോഗം 1.1 ദശലക്ഷത്തില്‍നിന്ന് 2.1 ദശലക്ഷം ക്യുബിക് മീറ്ററായി ഉയരുമെന്നാണ് ജല-വൈദ്യുതി വകുപ്പ് കഹ്റമാ വ്യക്തമാക്കുന്നത്.
ഇത് കണക്കിലെടുത്ത് 2011ലെ 71 ദശലക്ഷം ക്യുബിക് മീറ്റര്‍ പ്രതിദിന ഉല്‍പാദനം ഈ വര്‍ഷത്തോടെ 95 ദശലക്ഷം ക്യുബിക് മീറ്ററാക്കി ഉയര്‍ത്തും. കാര്‍ഷികോല്‍പാദനത്തില്‍ വന്‍ കുതിപ്പ് നടത്തുന്നുണ്ടെങ്കിലും ഇതിനായി ഉപയോഗിക്കുന്ന ജലത്തിന്‍െറ അളവ് നിയന്ത്രിക്കാന്‍ ഖത്തറിനായിട്ടുണ്ട്.
2011ല്‍ 45 ശതമാനം ജലം ആവശ്യമായിരുന്നെങ്കില്‍ 2020 ആകുമ്പോഴേക്കും ഇത് 40 ശതമാനമാക്കാനാവുമെന്നാണ് കഹ്റമാ കരുതുന്നത്. അതേസമയം, കാര്‍ഷികോല്‍പാദനം മൂന്നുമടങ്ങ് വര്‍ധിക്കും. വീടുകളിലും ഓഫീസുകളിലും മറ്റു ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലും 2020 ആകുമ്പോഴേക്കും ജല ഉപയോഗം 58 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് 2011ല്‍ 54 ശതമാനമായിരുന്നു.
വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ജല ഉപഭോഗം 2011വരെ വര്‍ഷത്തില്‍ ഒരു ശതമാനമായിരുന്നു വര്‍ധിച്ചതെങ്കില്‍ 2020ലത്തെുമ്പോള്‍ ഇത് ഇരട്ടിയാകുമെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.